ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. സൂപ്പർതാരം മാർക്കസ് റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്.
അതേസമയം മത്സരത്തിനുള്ള യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കാതിരുന്ന റാഷ്ഫോർഡ്, പകരക്കാരനായി വന്നാണ് വിജയഗോൾ നേടിയത്. റാഷ്ഫോർഡിനെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നത് അച്ചടക്ക നടപടിയുടെ ഭാഗമാണെന്നായിരുന്നു പരിശീലകൻ എറിക് ടെൻ ഹാഗ് വെളിപ്പെടുത്തിയത്. എന്നാൽ എന്താണ് സംഭവമെന്ന് അദ്ദേഹം അറിയിച്ചില്ല. പിന്നീട് മത്സരശേഷം റാഷ്ഫോർഡ് തന്നെയാണ് തനിക്കെതിരായ നടപടിയുടെ കാരണം വെളിപ്പെടുത്തിയത്.
താൻ ഉറങ്ങിപ്പോയെന്നും അതിനാൽ തന്നെ യുണൈറ്റഡിന്റെ ഒരു ടീം മീറ്റിങ്ങിന് എത്താൻ വൈകിയെന്നുമാണ് റാഷ്ഫോർഡ് ബിടി സ്പോർട്സിനോട് പറഞ്ഞത്. ടീം ചട്ടങ്ങളിലൊന്നാണത്, ഇവിടെ ഞാനാണ് പിഴവ് വരുത്തിയത്, സ്റ്റാർട്ടിങ് ഇലവനിൽ ഇല്ലാത്തതിൽ നിരാശയുണ്ട്, പക്ഷെ പരിശീലകന്റെ തീരുമാനം എനിക്ക് മനസിലാകും, റാഷ്ഫോർഡ് പറഞ്ഞു.
The post ഉറങ്ങിപ്പോയി, ടീം മീറ്റിങ് മുടക്കി; സൂപ്പർതാരത്തെ ബെഞ്ചിലിരുത്തി ടെൻ ഹാഗ് appeared first on SPORTS MALAYALAM.
via IFTTT https://ift.tt/2iUOkxN
0 comentários:
Post a Comment