ഇംഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് അന്റോണിയോ കോണ്ടെ. പരസ്പരം ധാരണയോടെ ഇരുകൂട്ടരം വഴിപിരിയുകയാണെന്ന് ക്ലബ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോണ്ടെയുടെയൊപ്പം സഹപരിശീലകനായി പ്രവർത്തിച്ചിരുന്ന ക്രിസ്റ്റ്യൻ സ്റ്റെല്ലിനിക്കാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ക്ലബ് ചുമതല.
2021 നവംബറിലാണ് ടോട്ടനം പരിശീലകനായി കോണ്ടെ നിയമിതനാകുന്നത്. ആദ്യ സീസണിൽ തന്നെ ടീമിനെ നാലാം സ്ഥാനത്തെത്തിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാൻ കോണ്ടെയ്ക്കായി. ഈ സീസണിൽ എന്നാൽ കാര്യങ്ങൾ കോണ്ടെയ്ക്ക് അനുകൂലമായി വന്നില്ല. സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുത്ത ടീം ഇക്കുറിയും കിരീടമൊന്നുമുയർത്തില്ല എന്നുറപ്പായി. എങ്കിലും ടോപ് ഫോർ സ്ഥാനത്തിനായുള്ള മത്സരത്തിൽ ക്ലബ് സജീവമാണ്. ഇതിനിടെയാണ് കോണ്ടെയുടെ ക്ലബ് വിടൽ.
കഴിഞ്ഞ ദിവസം സതാംപ്ടനെതിരായ മത്സരത്തിൽ ടോട്ടനം സമനില വഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ടീമിലെ കളിക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് കോണ്ടെ ഉയർത്തിയത്. ഇതോടെ കോണ്ടെ ക്ലബ് വിടുമെന്ന കാര്യം ഏതാണ്ടുറപ്പായിരുന്നു. തുടർന്നാണിപ്പോൾ ഔദ്യോഗിക നടപടിയുണ്ടായിരിക്കുന്നത്.
The post കോണ്ടെ കളം വിട്ടു; ഇനി ചുമതല സ്റ്റെല്ലിനിക്ക് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/lsJQR4E
via IFTTT
0 comentários:
Post a Comment