കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ഏർപ്പെടുത്തിയ വിലക്കിൽ വ്യക്തത വരുത്തി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയ നടപടി ഏതൊക്കെ ടൂർണമെന്റുകളിലാണ് ബാധകമാകുക എന്ന കാര്യത്തിലാണ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ വിശദീകരണം നൽകിയത്.
ഫെഡറേഷൻ നടത്തുന്ന പത്ത് മത്സരങ്ങളിൽ നിന്ന് ഇവാനെ വിലക്കുമെന്നായിരുന്നു ശിക്ഷാനടപടയിൽ അറിയിച്ചത്. ഇതോടെ ഇവാന് ഐഎസ്എൽ മത്സരങ്ങളിൽ നിന്നാണോ വിലക്ക് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഏഐഎഫ്എഫ് കലണ്ടറിന്റെ ഭാഗമായിട്ടുള്ള ഏത് ടൂർണമെന്റും ഈ വിലക്കിന്റെ പരിധിയിൽ വരുമെന്ന് ഷാജി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. സൂപ്പർ കപ്പ്, ഡ്യൂറാൻഡ് കപ്പ്, ഏഎഫ്സി പോരാട്ടങ്ങൾ തുടങ്ങിയവ വിലക്കിലുൾപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ ഒരുപക്ഷെ ഐഎസ്എല്ലിന് മുമ്പ് തന്നെ ഇവാന്റെ വിലക്ക് അവസാനിക്കാൻ സാധ്യതയുണ്ട്. ഈ വരുന്ന സൂപ്പർ കപ്പിലും ഡ്യൂറാൻഡ് കപ്പിലുമായി ഗ്രൂപ്പ് ഘട്ടങ്ങളിൽ ആറ് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനുറപ്പാണ്. ഇത് പൂർത്തിയാക്കിയാൽ തന്നെ ഐഎസ്എല്ലിലെ വിലക്ക് നാല് മത്സരങ്ങളിലായി ചുരുങ്ങും. അതേ സമയം ഇരു ടൂർണമെന്റുകളിലും ഫൈനൽ വരെ മുന്നേറാനായാൽ പത്ത് മത്സരങ്ങൾ പൂർത്തിയാകും. അങ്ങനെവന്നാൽ ഐഎസ്എല്ലിലെ ആദ്യ മത്സരം മുതൽ തന്നെ ഇവാൻ ക്ലബ് ചുമതല വഹിക്കാനാകും.
The post വിലക്കിൽ വ്യക്തത വരുത്തി ഏഐഎഫ്എഫ്; ഇവാന് ഐഎസ്എൽ നഷ്ടമായേക്കില്ല appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/ORaFqfE
via IFTTT
0 comentários:
Post a Comment