യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒരു വമ്പൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. കരുത്തരായ പിഎസ്ജിയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുക. ഫെബ്രുവരി പതിനാലാം തീയതിയാണ് ഇതിന്റെ ആദ്യപാദ മത്സരം നടക്കുക.
ഈ മത്സരത്തിന് ഒരുങ്ങുന്ന പിഎസ്ജിക്ക് ഒരു വൻ തിരിച്ചടി ഇപ്പോൾ ഏറ്റിട്ടുണ്ട്. അതായത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേക്ക് ഈ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല.പരിക്ക് മൂലമാണ് അദ്ദേഹത്തിന് ഈ മത്സരം നഷ്ടമാവുക.പിഎസ്ജി തന്നെ അവരുടെ പുതിയ മെഡിക്കൽ റിപ്പോർട്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Medical update.@Aspetar
— Paris Saint-Germain (@PSG_English) February 2, 2023
കഴിഞ്ഞ ലീഗ് വൺ മത്സരത്തിനിടെ എംബപ്പേക്ക് പരിക്കേറ്റിരുന്നു.താരത്തിന്റെ ഇടത് കാൽ തുടക്കാണ് പരിക്കേറ്റിരിക്കുന്നത്.മൂന്ന് ആഴ്ചയോളം താരത്തിന് വിശ്രമം ആവശ്യമാണ് എന്നുള്ളതാണ് പിഎസ്ജി സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ പ്രധാനപ്പെട്ട ഒരുപാട് മത്സരങ്ങൾ ഈ ഫ്രഞ്ച് താരത്തിന് നഷ്ടമാവും എന്നുള്ളത് ഉറപ്പാവുകയായിരുന്നു.
പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കാരണം ക്ലബ്ബിന്റെ മുന്നേറ്റ നിരയിലെ അത്രയേറെ പ്രധാനപ്പെട്ട താരമാണ് എംബപ്പേ. ഇനി ലയണൽ മെസ്സിയിലും നെയ്മർ ജൂനിയറിലുമാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ ഉള്ളത്.
The post ബയേണിനെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് വൻ തിരിച്ചടി,സൂപ്പർ താരം പുറത്ത്! appeared first on Raf Talks.
https://ift.tt/9i6uUbt class="ad-hm-slot"> from Raf Talks https://ift.tt/Cq5472O
via IFTTT
0 comentários:
Post a Comment