യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി കെയ്ലിൻ എംബാപെയുടെ പരുക്ക്. കാലിന്റെ തുടയിലെ പേശിക്കേറ്റ പരുക്കിനെത്തുടർന്ന് എംബാപെയ്ക്കെ ബയേണിനെതിരായ ആദ്യ പാദപോരാട്ടം നഷ്ടമാകും. ക്ലബ് ഇക്കാര്യം അറിയിച്ചു.
കഴിഞ്ഞ ദിവസം മോൺപില്ലെയ്ക്കേതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനിടെയാണ് ഫ്രഞ്ച് ഫോർവേഡായ എംബാപെയ്ക്ക് പരുക്കേറ്റത്. ആദ്യം താരത്തിന്റെ പരുക്ക് നിസാരമാണെന്നാണ് കരുതപ്പട്ടത്. പിന്നീട് വിദഗ്ധ പരിശോധകൾക്ക് ശേഷമാണ് എംബാപെയ്ക്ക് മൂന്ന് ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമായത്.
ഫെബ്രുവരി 15-നാണ് പിഎസ്ജി ബയേൺ ആദ്യ പാദ പോരാട്ടം. നിലവിലെ സാഹചര്യത്തിൽ മൂന്ന് ഫ്രഞ്ച് ലീഗ് മത്സരങ്ങളും മാഴ്സെയ്ക്കെിരായ ഫ്രഞ്ച് കപ്പ് പോരാട്ടവും എംബാപെയ്ക്ക് നഷ്ടമാകും. ഈ മാസം അവസാനത്തോടെ താരം കളിക്കളത്തിൽ തിരിച്ചെത്തിയേക്കും. ഈ സാഹചര്യത്തിൽ ബയേണിനെതിരായ രണ്ടാം പാദ പ്രീക്വാർട്ടർ എംബാപെയ്ക്ക് കളിക്കാനാകും.
The post ബയേണിനെതിരെ എംബാപെ കളിക്കില്ല; പിഎസ്ജിക്ക് കനത്ത തിരിച്ചടി appeared first on SPORTS MALAYALAM.
via IFTTT https://ift.tt/ysmkeGS
0 comentários:
Post a Comment