ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയം നേടാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ എതിരാളികളായ ലക്സംബർഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തിളങ്ങുകയായിരുന്നു. രണ്ട് ഗോളുകളാണ് മത്സരത്തിൽ റൊണാൾഡോ കരസ്ഥമാക്കിയത്.
ഫെലിക്സ്,സിൽവ,ഒട്ടാവിയോ,ലിയാവോ എന്നിവരാണ് ശേഷിച്ച ഗോളുകൾ കരസ്ഥമാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇപ്പോൾ ഇരട്ട ഗോൾ കരസ്ഥമാക്കുന്നത്. കഴിഞ്ഞ ലിച്ചൻസ്റ്റെയിനെതിരെയുള്ള മത്സരത്തിൽ രണ്ടു ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.
Cristiano Ronaldo scores his 11th goal in 11 games against Luxembourg
— B/R Football (@brfootball) March 26, 2023pic.twitter.com/QdfcyTcv8F
ലക്‌സംബർഗ് എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇഷ്ടപ്പെട്ട എതിരാളിയാണ്.ഇതുവരെ 11 മത്സരങ്ങളാണ് ഇവർക്കെതിരെ റൊണാൾഡോ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോളുകൾ ഇപ്പോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.തന്റെ ഇന്റർനാഷണൽ കരിയറിൽ ഒരു രാജ്യത്തിനെതിരെ മാത്രമായി രണ്ടക്ക സംഖ്യ തികക്കുന്നത് റൊണാൾഡോ ഇത് ആദ്യമായി കൊണ്ടാണ്.
മറ്റൊരു ടീമിനെതിരെയും പത്തോ അതിലധികമോ ഗോൾ പോർച്ചുഗലിന് വേണ്ടി നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോക്ക് ഹാട്രിക്ക് സ്വന്തമാക്കാമായിരുന്നു. എന്നാൽ മത്സരത്തിന്റെ 64ആം മിനുട്ടിൽ റൊണാൾഡോയെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് പിൻവലിക്കുകയായിരുന്നു.
The post ലക്സംബർഗ്,ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥിരം വേട്ട മൃഗം! appeared first on Raf Talks.
from Raf Talks https://ift.tt/L7Criwz
0 comentários:
Post a Comment