ട്രാൻസ്ഫർ ജാലകത്തിലെ ഡെഡ്ലൈൻ ഡേയിൽ നിർണായക നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓസ്ട്രിയൻ താരം മാർസെൽ സാബിറ്റ്സറിനെയാണ് യുണൈറ്റഡ് ഒപ്പം കൂട്ടുക. ഫാബ്രീസിയോ റൊമാനോ, ഡേവിഡ് ഓൺസ്റ്റൈൻ എന്നിവർ ഇക്കാര്യം ട്വീറ്റ് ചെയ്തു.
2021 മുതൽ ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചിനായി കളിക്കുകയാണ് ഈ മിഡ്ഫീൽഡർ. ഇപ്പോൾ റിപ്പോർട്ടുകൾ പ്രകാരം ബയേണിൽ നിന്ന് ലോണിലാകും സാബിറ്റ്സറിനെ യുണൈറ്റഡ് ഒപ്പം കൂട്ടുക. ഇക്കാര്യത്തിൽ യുണൈറ്റഡ് ബയേണുമായും സാബിറ്റ്സറുമായും ധാരണയിലെത്തി. വൈകാതെ തന്നെ കാരറും ഒപ്പുവയക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള അവസരം യുണറ്റഡിനില്ല.
ബുന്ദസ്ലിഗ ക്ലബ് തന്നെയായ റെഡ്ബുൾ ലെയ്പ്സിഗിൽ കളിക്കവെയാണ് സാബിറ്റ്സർ ലോകശ്രദ്ധ നേടിയത്. ഏഴ് സീസണുകളിൽ നിന്ന് 230-ഓളം മത്സരങ്ങളാണ് സാബിറ്റ്സർ ലെയ്പ്സിഗ് ജേഴ്സിയിൽ കളിച്ചത്. ഓസ്ട്രിയ ദേശീയ ടീമിനായി 68 മത്സരങ്ങളും സാബിറ്റ്സർ കളിച്ചു.
The post കിടിലൻ ട്രാൻസ്ഫർ നീക്കവുമായി യുണൈറ്റഡ്; ബയേൺ താരത്തെ ലോണിലെത്തിക്കും appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/VY3MBqC
via IFTTT

Manchester
0 comentários:
Post a Comment