ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഫുൾഹാം ഒരു വൻ സൈനിങ് പൂർത്തിയാക്കി. സെർബിയൻ മിഡ്ഫീൽഡർ സാസ ലൂക്കിച്ചിനെയാണ് ഫുൾഹം ഒപ്പം കൂട്ടയിരിക്കുന്നത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇറ്റാലിയൻ ക്ലബ് ടോറിനോയിൽ നിന്നാണ് ഫുൾഹാം ലൂക്കിനെ ഒപ്പം കൂട്ടിയത്. നാലരവർഷത്തെ കരാറിലാണ് താരത്തെ ഫുൾഹാം റാഞ്ചിയത്. ഈ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കാനും അവസരമുണ്ട്. താരത്തിന് വേണ്ടി ഫുൾഹാം മുടക്കിയ ട്രാൻസ്ഫർ ഫീ ഏതാണ്ട് 10 ദശലക്ഷം യൂറോയാണെന്നാണ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തത്.
മധ്യനിരയിൽ എവിടേയും കളിക്കാൻ കഴിയുന്ന താരമാണ് ലൂക്കിച്ച്. 2016 മുതൽ ടോറിനോയുടെ ഭാഗമായ ലൂക്കിച്ച് ഇതിനകം ക്ലബ് ജേഴ്സിയിൽ 160-ലേറെ മത്സരങ്ങൾ കളിച്ചു. സെർബിയ ദേശീയ ടീമിനായി 35 തവണയും ലൂക്കിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്.
ലൂക്കിച്ചിന് പുറമെ പോർച്ചുഗീസ് താരം സെഡ്രിക്ക് സോറെസിനേയും ഫുൾഹാം സ്വന്തമാക്കും. ഇംഗ്ലീഷ് ക്ലബ് തന്നെയായ ആഴ്സനലിൽ നിന്നണ് സെഡ്രിക്കിന്റെ കൂടുമാറ്റം. സീസൺ അവസാനിക്കുന്നതുവരെയുള്ള ലോൺ കരാറിലാണ് സെഡ്രിക്ക് പുതിയ തട്ടകത്തിലെത്തുന്നത്,
The post ആവേശനീക്കവുമായി ഫുൾഹാം; സെർബിയൻ സൂപ്പർതാരം ടീമിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/QzGY2Ad
via IFTTT
0 comentários:
Post a Comment