ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് വേൾഡ് കപ്പിലെ തുടക്കം ഒട്ടും സുഖകരമായിരുന്നില്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതോടുകൂടി കാര്യങ്ങൾ എല്ലാം തകിടം മറിയുകയായിരുന്നു. പക്ഷേ പിന്നീട് നടന്ന ഒരൊറ്റ മത്സരത്തിൽ പോലും പരാജയം അറിയാതെയാണ് അർജന്റീന വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.
വേൾഡ് കപ്പിൽ ഏതു മത്സരമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്? പുതിയ ഇന്റർവ്യൂവിൽ മെസ്സിയോട് ഈ ചോദ്യം ചോദിക്കപ്പെട്ടിരുന്നു.മെക്സിക്കോക്കെതിരെയുള്ള മത്സരം എന്നാണ് മെസ്സി മറുപടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Messi says Argentina suffered the most against Mexico in the World Cup
— ESPN FC (@ESPNFC) January 30, 2023pic.twitter.com/5OFG4lFl85
” സൗദി അറേബ്യക്ക് എതിരെയുള്ള പരാജയമായിരുന്നു വേൾഡ് കപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷം.പക്ഷേ വേൾഡ് കപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം അത് മെക്സിക്കോക്കെതിരെയുള്ള മത്സരമായിരുന്നു. കാരണം അത്രയധികം നിർണായകമായ ഒരു മത്സരമായിരുന്നു അത്. ആ മത്സരത്തിൽ മുന്നോട്ട് പോകാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.ഞങ്ങളുടെ വിശ്വാസമാണ് ഞങ്ങളെ മുന്നോട്ടു നയിച്ചത്.മറ്റേതെങ്കിലും ടീമായിരുന്നുവെങ്കിൽ ആ ഘട്ടത്തെ തരണം ചെയ്യാൻ സാധിക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
ആദ്യമത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനക്ക് വിജയം നിർബന്ധമായിരുന്നു. ആ മത്സരത്തിൽ മെസ്സി നേടിയ ഗോളും അസിസ്റ്റുമായിരുന്നു അർജന്റീനയെ യഥാർത്ഥത്തിൽ രക്ഷിച്ചത്.
The post വേൾഡ് കപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം ഏതായിരുന്നു? മെസ്സി പറഞ്ഞത്. appeared first on Raf Talks.
https://ift.tt/a5WIp3D from Raf Talks https://ift.tt/XWPS9YL
via IFTTT
0 comentários:
Post a Comment