മെസ്സിയെ ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ച് പിഎസ്ജി,എംബപ്പേയുടെ അഭാവത്തിന്റെ കാരണം ഇതാണ്!ZYGO SPORTS NEWS

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് ലയണൽ മെസ്സി.ആ കിരീടനേട്ടം ആഘോഷിച്ചതിനുശേഷം കഴിഞ്ഞദിവസം മെസ്സി പിഎസ്ജിയിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നു. പരിശീലനത്തിന് വേണ്ടി കളത്തിലേക്ക് എത്തിയ ലയണൽ മെസ്സിക്ക് വലിയ രൂപത്തിലുള്ള വരവേൽപ്പാണ് പിഎസ്ജി സംഘടിപ്പിച്ചിരുന്നത്.

ഗാർഡ് ഓഫ് ഹോണർ നൽകിക്കൊണ്ടാണ് ലയണൽ മെസ്സിയെ പിഎസ്ജി താരങ്ങളും കോച്ചിംഗ് സ്റ്റാഫും അഭിനന്ദിച്ചിട്ടുള്ളത്. കൂടാതെ ക്ലബ്ബിന്റെ വക ചെറിയ ഒരു ഉപഹാരവും ലയണൽ മെസ്സിക്ക് പിഎസ്ജി സമ്മാനിച്ചിരുന്നു. അതേസമയം ഗാർഡ് ഓഫ് ഹോണർ നൽകുന്നതിന്റെ വീഡിയോ പിഎസ്ജി പുറത്തുവിട്ടപ്പോൾ ചില ആരാധകർ ഏറ്റവും കൂടുതൽ തിരഞ്ഞിരുന്നത് കിലിയൻ എംബപ്പേയായിരുന്നു.

അദ്ദേഹത്തിന്റെ അഭാവം പലർക്കിടയിലും ചർച്ചയായിരുന്ന സമയത്താണ് അതിന്റെ വ്യക്തമായ കാരണം പുറത്തേക്ക് വന്നിട്ടുള്ളത്. അതായത് കിലിയൻ എംബപ്പേക്കും സുഹൃത്തായ അഷ്‌റഫ് ഹക്കീമിക്കും കഴിഞ്ഞ മത്സരത്തിനു ശേഷം പിഎസ്ജി അവധി അനുവദിച്ചിരുന്നു. ഈ അവധി ആഘോഷിക്കാൻ വേണ്ടി രണ്ടുപേരും ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിലാണ് ഉള്ളത്.NBA മത്സരത്തിൽ കാണികളായി കൊണ്ട് ഇരുവരും ഇരിക്കുന്ന ദൃശ്യങ്ങളൊക്കെ സാമൂഹിക മാധ്യമങ്ങളിൽ ലഭ്യമാണ്.

ഏതായാലും തനിക്ക് ലഭിച്ച ഈ വരവേൽപ്പിന് ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജിയോട് നന്ദി പറഞ്ഞിട്ടുണ്ട്. മാത്രമല്ല ക്ലബ്ബിൽ താൻ വളരെയധികം ഹാപ്പിയാണെന്നും ക്ലബ്ബിന്റെ ലക്ഷ്യങ്ങളിലാണ് ഇനി ശ്രദ്ധ പതിപ്പിക്കുകയെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.കോപ ഡി ഫ്രാൻസിലാണ് പിഎസ്ജി അടുത്ത മത്സരം കളിക്കുന്നതെങ്കിലും മെസ്സി ആ മത്സരം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല.

The post മെസ്സിയെ ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ച് പിഎസ്ജി,എംബപ്പേയുടെ അഭാവത്തിന്റെ കാരണം ഇതാണ്! appeared first on Raf Talks.



https://ift.tt/e852z4q class="ad-hm-slot">
from Raf Talks https://ift.tt/Ax1o3rE
via IFTTT

About faiha kozhikode

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: