ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ അവസാന ലീഗ് ഘട്ട മത്സരം ഞായറാഴ്ച നടക്കും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടും. ഇരുടീമുകളും പ്ലേ ഓഫ് ഉറപ്പിച്ചതാണെങ്കിലും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ കൊമ്പുകോർക്കുന്ന സാഹചര്യത്തിൽ മത്സരത്തിന്റെ ആവേശമേറും.
സീസണിൽ നേരത്തെ പരസ്പരം കൊമ്പുകോർത്തപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. എന്നാൽ ലീഗിലെ അവസാനഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര മികച്ചതല്ല. എങ്കിലും ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോൾ ഹൈദരബാദ് പരിശീലകൻ മനോലോ മാർക്വെസ് നന്നായി തയ്യാറെടുക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് നിരയിലെ വിദേശതാരങ്ങളാണ് അപകടകാരികളെന്നാണ് മനോലോ പത്രസമ്മേളനത്തിൽ പറഞ്ഞത്.
എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അഡ്രിയാൻ ലൂണ ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്ന്, ബ്ലാസ്റ്റേഴ്സ് ഇക്കുറി സൈൻ ചെയ്ത ദിമിത്രിയ്സ് ദിയാമെന്റാക്കോസ് വളരെ മികച്ച ഒരു സെന്റർ ഫോർവേഡാണ്, മാർക്കോ ലെസ്കോവിച്ചിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് വളരെ പ്രധാനമാണ്, മൊത്തത്തിൽ ബ്ലാസ്റ്റേഴ്സിന് വളരെ മികച്ച ഒരു ടീമുണ്ട്, മനോലോ പറഞ്ഞു.
The post ബ്ലാസ്റ്റേഴ്സ് നിരയിലെ അപകടകാരികൾ ആരൊക്കെ..?? മനോലോയുടെ മറുപടി ഇങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/iIXvCrE
via IFTTT
0 comentários:
Post a Comment