ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന സൂപ്പർപോരാട്ടത്തിൽ പിഎസ്ജിക്ക് മിന്നുന്ന ജയം. കരുത്തരായ മാഴ്സെയ്ക്കെതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പിഎസ്ജിയുടെ ഗംഭീരജയം. അതേസമയം സ്പാനിഷ് ലീഗിൽ ബാഴ്സലോണ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.
മാഴ്സയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ആധികാരിക വിജയമണ് പിഎസ്ജി നേടിയത്. പിഎസ്ജിക്കായ കെയ്ലിൻ എംബാപെ രണ്ട് ഗോൾ നേടി. ലയണൽ മെസിയും ഒരു ഗോൾ സ്വന്തം പേരിൽ കുറിച്ചു.വിജയത്തോടെ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി ലീഡ് 12 പോയിന്റാക്കി ഉയർത്തി. രണ്ടാമതുള്ള മാഴ്സെയ്ക്ക് 50 പോയിന്റാണുള്ളത്.
ലാ ലിഗയിൽ ഒന്നാമതുള്ള ബാഴ്സ അപ്രതീക്ഷി തോൽവി ഏറ്റവുവാങ്ങിയത് അൽമെറിയയോടാണ്. ലീഗിൽ 15-ാം സ്ഥാനത്തുള്ള ടീമാണ് അവർ. അൽമെറിയയുടെ തട്ടകത്തിൽ നടന്ന പോരിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആതിഥേയരുടെ ജയം. 24-ാം മിനിറ്റിൽ എൽ ബിലാൽ ടുറെയാണ് അൽമെറിയക്കായി വിജയഗോൾ നേടിയത്.
The post പിഎസ്ജിക്ക് കിടിലൻ ജയം; ബാഴ്സയെ വീഴ്ത്തി അൽമെറിയ appeared first on SPORTS MALAYALAM.
via IFTTT https://ift.tt/0fjkAec
0 comentários:
Post a Comment