ഇറ്റലിയിലെ സെരി എ പോരാട്ടത്തിൽ കരുത്തരായ യുവന്റസ് കിടിലൻ ജയം നേടി. ടൂറിൻ ഡെർബി എന്ന് വിശേഷിപ്പിക്കുന്ന പോരാട്ടത്തിൽ ടോറിനോയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. അതേസമയം ടോപ് ഫോർ പ്രതീക്ഷിക്കുന്ന എഎസ് റോമ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.
യുവന്റസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് തവണ പിന്നിൽ പോയശേഷമാണ് ആതിഥേയരുടെ തകർപ്പൻ തിരിച്ചുവരവ്. രണ്ടാം മിനിറ്റിൽ യാൻ ഖരമോയിലൂടെ ടോറിനോടാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 16-ാം മിനിറ്റിൽ യുവാൻ ക്വാഡ്രാഡോയിലൂടെ യുവന്റസ് ഒപ്പമെത്തി. 43-ാം മിനിറ്റിൽ അന്റോണിയോ സനാബ്രിയയിലൂടെ ടോറിനോ വീണ്ടും മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ഡാനിലോ ഗോളടിച്ചതോടെ യുവന്റസ് ഒപ്പം പിടിച്ചു. പിന്നീട് രണ്ടാം പകുതിയിൽ ഗ്ലെയ്സൻ ബ്രെമെൻ, അഡ്രിയാൻ റാബിയറ്റ് എന്നിവർ കൂടി യുവന്റസിനായി ഗോളുകൾ നേടി.
പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്തുണ്ടായിരുന്ന ക്രെമോനീസെയാണ് റോമയെ അട്ടിമറിച്ചത്. ക്രെമോനീസയുടെ തട്ടകത്തിൽ നടന്ന പോരിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അവരുടെ ജയം. സീസണിലെ ക്ലബിന്റെ ആദ്യ സെരി എ വിജയം കൂടിയായിരുന്നു ഇത്.
The post ഇറ്റലിയിൽ യുവന്റസിന് കിടിലൻ ജയം; റോമയ്ക്ക് അപ്രതീക്ഷിത തോൽവി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/Hd3JMf8
via IFTTT
0 comentários:
Post a Comment