ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ യൂറോപ്പിലെ വമ്പന്മാരായ ബെൽജിയത്തിലെ ഫുട്ബോൾ നേതൃത്വവുമായി ചർച്ച നടത്തി. ഇന്ന് രാവിലെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലാണ് ഈ ചർച്ച നടന്നത്. പിടിഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ, ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ എന്നിവരാണ് റയൽ ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തിയത്. സാങ്കിതകതലത്തിൽ ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാൻ ബെൽജിയം ഒരുക്കമാണെന്ന് ഈ ചർച്ചകൾക്ക് ശേഷം ചൗബെ പറഞ്ഞു. സ്കൗട്ടിങ്, യൂത്ത് ടീം ട്രെയിനിങ് തുടങ്ങിയ കാര്യങ്ങളിൽ ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഷാജി പ്രഭാകരനും പറഞ്ഞു.
The post ചർച്ച യൂറോപ്യൻ വമ്പന്മാരുമായി; പുതിയ നീക്കവുമായി ഏഐഎഫ്എഫ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/8ctS5k1
via IFTTT
0 comentários:
Post a Comment