ക്ഷമ കാണിക്കൂ, എല്ലാം ശരിയാവും : ആരാധകരോട് എൻസോ ഫെർണാണ്ടസ്ZYGO SPORTS NEWS

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു സൂപ്പർതാരം എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. റെക്കോർഡ് തുകയായിരുന്നു അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചത്.എന്നാൽ അദ്ദേഹം വന്നതിനുശേഷം ഒരൊറ്റ മത്സരം പോലും ചെൽസി വിജയിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അവസാനമായി കളിച്ച പതിനാല് മത്സരങ്ങളിൽ കേവലം രണ്ടെണ്ണത്തിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ചെൽസി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ എൻസോ ഫെർണാണ്ടസ് ആരാധകർക്ക് ഒരു സന്ദേശം നൽകിയിട്ടുണ്ട്. പരിശീലകനിലും ടീമിലും വിശ്വസിക്കാനാണ് ഇപ്പോൾ എൻസോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.എല്ലാം ശരിയാകും എന്നുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.എൻസോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഒരുപാട് താരങ്ങൾ ഈ ട്രാൻസ്ഫറിൽ ടീമിലേക്ക് എത്തിയിട്ടുണ്ട്. പരസ്പരം അടുത്തറിയാൻ കേവലം 20 ദിവസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പ്രീമിയർ ലീഗ് ഒരു ടീം എന്ന നിലയിൽ പ്രവർത്തിക്കുക എന്നുള്ളത് ഒരല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.എനിക്കിപ്പോൾ ആരാധകരോടാണ് പറയാനുള്ളത്. പരിശീലകനിലും താരങ്ങളിലും വിശ്വാസം അർപ്പിക്കു.ഞങ്ങളെല്ലാവരും ഒരേ ഡയറക്ഷനിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾക്ക് ഇവിടെ ആവശ്യമുള്ളത് ക്ഷമയാണ്. തീർച്ചയായും ഞങ്ങൾ പരസ്പരം അടുത്തറിയുകയും മുന്നോട്ടുപോവുകയും ചെയ്യും “എൻസോ ഫെർണാണ്ടസ് പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി ചെൽസി ടീമിന് കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു. ഇനി വമ്പൻമാരായ ടോട്ടൻഹാമാണ് ചെൽസിയുടെ അടുത്ത എതിരാളികൾ.

The post ക്ഷമ കാണിക്കൂ, എല്ലാം ശരിയാവും : ആരാധകരോട് എൻസോ ഫെർണാണ്ടസ് appeared first on Raf Talks.



https://ift.tt/vfeW5GY class="ad-hm-slot">
from Raf Talks https://ift.tt/TG34dfz
via IFTTT

About faiha kozhikode

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: