ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെ മകനെന്ന നിലയിലാണ് അർജുൻ തെണ്ടുൽക്കർ ശ്രദ്ധേയനാകുന്നത്. എന്നാൽ പിന്നീട് ഇടങ്കൈയ്യൻ പേസ് ബൗളറെന്ന നിലയിൽ ചില ശ്രദ്ധേയ പ്രകടനങ്ങൾ അർജുൻ നടത്തി. അഭ്യന്തര ക്രിക്കറ്റിൽ ഇപ്പോൾ ഗോവയ്ക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്.
ഐപിഎല്ലിൽ കഴിഞ്ഞ രണ്ട് സീസണായി മുംബൈ ഇന്ത്യൻസിന്റെ ഭാഗമാണ് അർജുൻ. എന്നാൽ ഇതുവരെ ടീമിനായി കളിക്കാൻ അർജുന് അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസണിൽ മുംബൈ നിരാശപ്പെടുത്തിയ പ്രകടനം നടത്തിയപ്പോഴും അർജുനെ ഒഴിവാക്കി. എന്നാസ്‍ ഇക്കുറി അർജുന് അരങ്ങേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ മാർക്ക് ബൗച്ചറും പറയുന്നത്.
അർജുൻ അരങ്ങേറുമോ എന്ന ചോദ്യത്തിന് പ്രതീക്ഷിക്കാം എന്ന ഒറ്റ വാക്കിലെ മറുപടിയാണ് രോഹിത് വാർത്താസമ്മേളനത്തിൽ നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ അൽപ്പം വിശദീകരിച്ചാണ് ഇക്കാര്യത്തിൽ മറുപടി കൊടുത്തത്. അർജുൻ പരുക്കിൽ നിന്ന് മോചിതനായാണ് വരുന്നത്, കഴിഞ്ഞ ആറ് മാസത്തോളമായി വളരെ മികച്ച പ്രകടനമാണ് അർജുൻ നടത്തുന്നത്, പ്രത്യേകിച്ച് ബൗളിങ്ങിൽ, ഈ സാഹചര്യത്തിൽ പരിശീലസെഷനുകളിൽ അർജുന് തന്റെ മികവ് തെളിയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, അർജുൻ സ്ക്വാഡിലിടം നേടിയാൽ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ മികച്ച കാര്യമാണ്, ബൗച്ചർ പറഞ്ഞു.
The post അർജുൻ ഈ ഐപിഎല്ലിൽ അരങ്ങേറുമോ..?? രോഹിത്തിനും ബൗച്ചറിനും പറയാനുള്ളതിത് appeared first on SPORTS MALAYALAM.
via IFTTT https://ift.tt/azEBJbD
0 comentários:
Post a Comment