ത്രിരാഷ്ട്ര ടൂർണമെന്റിലെ വിജയത്തിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച് ഇന്ത്യ. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള കിർഗിസ്ഥാൻ, മ്യാൻമാർ എന്നീ ടീമുകളെ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടം പിടിക്കാനും സാധ്യതയേറെയാണ്.
വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് റാങ്കിങ്ങിൽ കുറഞ്ഞത് അഞ്ച് സ്ഥാനമെങ്കിലും ഇന്ത്യ മുന്നേറുമെന്നുറപ്പാണ്. അങ്ങനവെന്നാൽ നിലവിൽ 106-ാം സ്ഥാനത്തുള്ള ഇന്ത്യ 101-ൽ എത്തും. ഫിഫ റാങ്കിങ്ങിൽ 94-ാം സ്ഥാനത്തുള്ള കിർഗിസ്ഥാനെ വീഴ്ത്തിയതാണ് ഇന്ത്യക്ക് തുണയായത്.
അതേസമയം തന്നെ റാങ്കിങ്ങിൽ ആദ്യ നൂറുള്ളിൽ ഇന്ത്യ ഇടം നേടാനുള്ള സാധ്യതയതും ഉണ്ട്. മുമ്പ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലകനായിരിക്കെ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 96-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 1996-ൽ 94-ാമതെത്തിയതാണ് ഫിഫ റാങ്കിങ്ങിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.
The post അഞ്ച് പടിയെങ്കിലും കയറും; ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് വൻ മുന്നേറ്റത്തിന് സാധ്യത appeared first on SPORTS MALAYALAM.
via IFTTT https://ift.tt/5dxj6u2
0 comentários:
Post a Comment