ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദ വാക്കൗട്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനുമെതിരെ കടുത്ത നടപടി സ്വീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇവാന് വിലക്കും ക്ലബിന് വൻതുക പിഴയുമാണ് ഫെഡറേഷന്റെ അച്ചടക്കസമിതി വിധിച്ചത്.
ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിലാണ് വിലക്കേർപ്പെടുത്തിയത്. ഇതോടെ ഫെഡറേഷൻ നടത്തുന്ന അടുത്ത പത്ത് മത്സരങ്ങളിൽ ടീമിന്റെ ഡഗ്ഔട്ടിലോ ഡ്രെസിങ് റൂമിനോ ഇവാന് ഭാഗമാകാനാകില്ല. ഈ സാഹചര്യത്തിൽ അടുത്ത ദിവസം തുടങ്ങാനിരിക്കുന്ന സൂപ്പർ കപ്പിൽ ഇവാന് ടീമിനെ പരിശീലിപ്പിക്കാനില്ല. വിലക്കിന് പുറമെ അഞ്ച് ലക്ഷം രൂപ പിഴയും ഇവാന് വിധിച്ചിട്ടുണ്ട്. ഇതിനൊപ്പം പരസ്യമായി മാപ്പ് പറയണമെന്നും ഇവാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തയ്യാറായില്ലെങ്കിൽ പിഴത്തുക പത്ത് ലക്ഷം രൂപയായി ഉയരും.
ബ്ലാസ്റ്റേഴ്സ് ടീമിനെതിരെ നാല് കോടി രൂപയാണ് പിഴ വിധിച്ചത്. പരസ്യമായി മാപ്പ് പറയണം എന്നും ബ്ലാസ്റ്റേഴ്സിനോട് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ക്ലബ് തയ്യാറായില്ലെങ്കിൽ പിഴത്തുകയായി ആറ് കോടി രൂപ അടയ്ക്കേണ്ടിവരും.
The post പത്ത് മത്സരങ്ങളിൽ നിന്ന് വിലക്ക്; ഇവാനെ പൂട്ടി ഏഐഎഫ്എഫ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/e2mgaWn
via IFTTT
0 comentários:
Post a Comment