ജൂൺ-ജൂലൈ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന സാഫ് കപ്പിൽ ആകെ എട്ട് ടീമുകൾ പങ്കെടുത്തേക്കുമെന്ന് സൂചന. ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷന് പുറമെ നിന്നുള്ള രണ്ട് ടീമുകൾ കൂടി ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് സൂചന. ബെംഗളുരുവാണ് ടൂർണമെന്റിന് വേദിയൊരുക്കുക.
ജൂൺ 21 മുതൽ ജൂലൈ മൂന്ന് വരെയാണ് സാഫ് കപ്പ്. ആതിഥേയരായ ഇന്ത്യക്ക് പുറമെ മ്യാൻമാർ, നേപ്പാൾ , ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ സാഫ് രാജ്യങ്ങളും ടൂർണമെന്റിനുണ്ടാകും. സാഫ് രാജ്യമായി പാകിസ്ഥാനും ടൂർണമെന്റിന് എത്തുമെന്നാണ് നിലവിലെ സൂചനയെന്ന് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു. അതേസമയം മറ്റൊരു സാഫ് രാജ്യമായി ശ്രീലങ്ക, ഫിഫ വിലക്ക് നേരിടുന്നതിനാൽ ടൂർണമന്റിൽ പങ്കെടുക്കാനിടയില്ല.
മെയ് പകുതിയോടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ കാര്യത്തിൽ വ്യക്തമായ വിവരം ലഭിക്കുമെന്നാണ് സൂചന. 2021-ൽ മാലിദ്വീപിലാണ് ഒടുവിൽ സാഫ് കപ്പ് നടന്നത്. അക്കുറി ഇന്ത്യയാണ് കിരീടമുയർത്തിയത്.
The post സാഫ് കപ്പിൽ എട്ട് ടീമുകൾ..?? പാകിസ്ഥാനും പങ്കെടുത്തേക്കും appeared first on SPORTS MALAYALAM.
via IFTTT https://ift.tt/Sk4ZrUG
0 comentários:
Post a Comment