ഇന്ത്യയിലെ വനിതാ ഫുട്ബോൾ വളർത്താനുള്ള ശ്രമങ്ങൾ സജീവമാണിപ്പോൾ. ഇന്ത്യൻ വുമൻസ് ലീഗിന് പ്രധാന്യം ഓരോ സീസണിലും ഏറുന്നതിനൊപ്പം താരങ്ങൾക്ക് മികച്ച പ്രതിഫലം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കുറഞ്ഞത് 3.2 ലക്ഷം രൂപയുടെ വാർഷിക കരാർ വനിതാ താരങ്ങൾക്ക് ഉറപ്പാക്കണമെന്നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുന്നത്. എന്നാൽ ചുരുക്കം ചില ടീമുകൾക്ക് മാത്രമെ വലിയ ബുദ്ധിമുട്ടില്ലാതെ ഇക്കാര്യം നടപ്പാക്കാനാകു. ഈ സാഹചര്യത്തിൽ വനിതാ താരങ്ങൾക്ക് പ്രതീക്ഷ പകരുന്ന നീക്കത്തിനാണ് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ ഒരുങ്ങുന്നത്.
വനിതാ താരങ്ങൾക്ക് ജോലി ഉറപ്പാക്കാൻ ചില കേന്ദ്ര സർക്കാർ ഏജെൻസികളുമായി ചർച്ച നടത്തുകയാണെന്നാണ് ചൗബെ അറിയിച്ചത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ ഏജൻസികളുമായി മികച്ച രീതിയിൽ ചർച്ചകൾ നടന്നെന്നും വളരെയധികം വനിതാതാരങ്ങൾക്ക് ജോലി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ആവേശനീക്കവുമായി ചൗബെ; പ്രതീക്ഷയോടെ വനിതാ താരങ്ങൾ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/QtVkq7W
via IFTTT
0 comentários:
Post a Comment