ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർതാരം മാർക്കോ റൂയിസ് കരാർ പുതുക്കി. ഒരു വർഷത്തേക്ക് കൂടിയാണ് ക്ലബ് ക്യാപ്റ്റനായ റൂയിസ് പുതിയ കരാർ ഒപ്പുവച്ചത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമെത്തി.
33-കാരനായ റൂയിസ് ഡോർട്ട്മുണ്ടിന്റെ തന്നെ അക്കാദമി താരമാണ്. എന്നാൽ വിവിധ ക്ലബുകൾക്കായി കളിച്ചശേഷം 2012-ലാണ് റൂയിസ് ഡോർട്ട്മുണ്ടിന്റെ സീനിയർ ടീമിലെത്തിയത്. ക്ലബിനായി ഇതുവരെ 380-ലേറെ മത്സരങ്ങൾ റൂയിസ് കളിച്ചു. ക്ലബിനായി ഇതുവരെ 161 ഗോളും റൂയിസ് നേടി. 2018-19 സീസൺ മുതൽ ക്ലബിന്റെ ക്യാപ്റ്റനും റൂയിസാണ്.
ഇക്കുറി ബുന്ദസ്ലിഗയിൽ കിരീടം ലക്ഷ്യമിട്ടാണ് ഡോർട്ട്മുണ്ട് കുതിക്കുന്നത്. ലീഗിൽ അഞ്ച് മത്സരങ്ങൾ ശേഷിക്കെ 60 പോയിന്റുമായി ഡോർട്ട്മുണ്ടാണ് ഒന്നാം സ്ഥാനത്ത്. സീസണിൽ 20 ലീഗ് മത്സരങ്ങൾ കളിച്ച റൂയിസ് ആറ് ഗോളും നേടി.
The post മാർക്കോ റൂയിസ് എങ്ങോട്ടും പോകുന്നില്ല; ഡോർട്ട്മുണ്ടുമായി കരാർ പുതുക്കി appeared first on SPORTS MALAYALAM.
via IFTTT https://ift.tt/e6Q4cRJ
0 comentários:
Post a Comment