വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോ ഇറ്റാലിയൻ ക്ലബ് എഎസ് റോമയ്ക്കൊപ്പം അടുത്ത സീസണിൽ തുടർന്നേക്കില്ല എന്ന് സൂചന. ഇന്നലെ നടന്ന യൂറോപ്പാ ലീഗ് ഫൈനലിൽ റോമ സെവിയ്യോട് തോറ്റിരുന്നു. ഇതിനുപിന്നാലെയാണ് താൻ ക്ലബ് വിട്ടേക്കുമെന്ന സൂചന, ഈ പോർച്ചുഗീസ് പരിശീലകൻ മാധ്യമങ്ങൾക്ക് നൽകിയത്.
ഞാൻ ക്ലബിൽ തുടരുമെന്ന് ഉറപ്പുപറയാനാകില്ല എന്നാണ് മൗറീന്യോ സ്കൈസ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞത്. മുമ്പ് ഡിസംബറിൽ പോർച്ചുഗീസ് ദേശീയ ടീം സമീപിച്ചപ്പോൾ അക്കാര്യം ക്ലബിനെ അറിയിച്ചിരുന്നെന്നും, എന്നാൽ പിന്നീടിതുവരെ മറ്റൊരു ടീമുമായും ചർച്ചകൾ നടന്നിട്ടില്ലയെന്നും മൗറീന്യോ കൂട്ടിച്ചേർത്തു. മറ്റൊരു ടീമുമായി ചർച്ച തുടങ്ങിയാൽ അക്കാര്യം റോമ നേതൃത്വത്തെ അറിയിക്കുമെന്നും മൗറീന്യോ വ്യക്തമാക്കി.
2021-ലാണ് മൗറീന്യോ റോമയുടെ ചുമതലയേറ്റെടുക്കുന്നത്. ആ സീസണിൽ ക്ലബിനെ യൂറോപ്പാ കോൺഫറൻസ് ലീഗ് ജേതാക്കളാക്കാൻ മൗറീന്യോയ്ക്കായി. തുടർന്ന് ഇക്കുറി യൂറോപ്പാ ലീഗ് ഫൈനലിലേക്കും അദ്ദേഹം ടീമിനെ നയിച്ചു. എന്നാൽ ഇതിനിടെ ഫ്രഞ്ച് സൂപ്പർ ക്ലബായ പിഎസ്ജി മൗറീന്യോയെ ഒപ്പം കൂട്ടാനാഗ്രഹിക്കുന്നതായി വാർത്തകളുണ്ട്.
The post റോമയിൽ തുടർന്നേക്കില്ല; സൂചന നൽകി മൗറീന്യോ appeared first on SPORTS MALAYALAM.
via IFTTT https://ift.tt/NklUIr9
0 comentários:
Post a Comment