ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ചെന്നൈയിൻ എഫ്സിയോട് സൂപ്പർതാരം നാസർ എൽ ഖയാതി വിടപറയും. കഴിഞ്ഞ സീസണിൽ ചെന്നൈയിനിലെത്തി അസാമാന്യ പ്രകടനം പുറത്തെടുത്ത് ശ്രദ്ധേയനായ താരമാണ് എൽ ഖയാതി. എന്നാൽ താരം അടുത്ത സീസണിൽ ചെന്നൈയിനിലുണ്ടാകില്ല എന്നാണ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്യുന്നത്.
മുന്നേറ്റത്തിൽ വിവിധ പൊസിഷനുകളിൽ മികവ് പുലർത്തുന്ന ഈ ഡച്ച് താരം, കഴിഞ്ഞ തവണ റാഫേൽ ക്രിവെല്ലെറോയ്ക്ക് പകരമായാണ് ചെന്നൈയിനിലെത്തിയത്. ക്ലബിനായി 12 ഐഎസ്എൽ മത്സരങ്ങൾ മാത്രം കളിച്ച താരം ഒമ്പത് ഗോളാണ് നേടിയത്. അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. നിരന്തരം പരുക്കിന്റെ പിടിയിലായിരുന്ന ഈ താരം വെറും 600-ൽ താഴെ മിനിറ്റുകളാണ് കളിച്ചതെന്നത് ശ്രദ്ധേയം.
കിടിലൻ പ്രകടനം നടത്തിയ താരത്തെ ചെന്നൈയിൻ നിലനിർത്തുമെന്നായിരുന്നു സൂചന. എന്നാലിപ്പോൾ താരം ക്ലബ് വിടുമെന്ന് ഉറപ്പായി. മാർക്കസിന്റെ തന്നെ ട്വീറ്റ് പ്രകാരം ഐഎസ്എല്ലിലെ തന്നെ മൂന്ന് ക്ലബുകൾ ഈ താരത്തിനായി രംഗത്തുണ്ട്. ഇതിൽ തന്നെ ഒരു ക്ലബ് ഔദ്യോഗിക നീക്കം തുടങ്ങുകയും ചെയ്തു.
The post എൽ ഖയാതി ചെന്നൈയിൻ വിടും; പക്ഷെ ഐഎസ്എല്ലിൽ തുടരുമെന്ന് സൂചന appeared first on SPORTS MALAYALAM.
via IFTTT https://ift.tt/CxV6mbo
0 comentários:
Post a Comment