കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം ലഭിക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്.പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അർജന്റീനയെ രക്ഷിച്ചത് ഇദ്ദേഹമായിരുന്നു. വേൾഡ് കപ്പിലെ ഏറ്റവും മികച്ച ഗോൾഡൻ ഗ്ലൗവും ഫിഫയുടെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും സ്വന്തമാക്കാൻ എമിലിയാനോ മാർട്ടിനസ് സാധിച്ചിരുന്നു.
ആ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക് വരുകയാണ്.മോഹൻ ബഗാന്റെ ചാരിറ്റി മത്സരത്തിലെ ചീഫ് ഗസ്റ്റ് ആയി കൊണ്ടാണ് എമി മാർട്ടിനസ് വരുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഫുട്ബോൾ ലോകത്തെ അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
” ജൂലൈ 3 മുതൽ ജൂലൈ അഞ്ചുവരെ ഞാൻ ഇന്ത്യയിൽ ഉണ്ടാവും.ഒരുപാട് ചാരിറ്റബിൾ പ്രവർത്തനങ്ങളിൽ ഞാൻ പങ്കെടുക്കും. കൂടാതെ മോഹൻ ബഗാൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന ചാരിറ്റി മത്സരത്തിലെ ചീഫ് ഗസ്റ്റ് ആയി കൊണ്ട് ഞാനുണ്ടാവും. ഈ മനോഹരമായ മത്സരത്തെ പ്രമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ എത്തുന്നത്.കൊൽക്കത്തയിലും ബംഗ്ലാദേശിലും ഒരുപാട് അർജന്റീന ആരാധകർ ഉണ്ട് എന്നത് എനിക്കറിയാം. അവരെ കാണാൻ വേണ്ടി ഞാനും ആവേശത്തിലാണ് ” ഇതാണ് അർജന്റീന ഗോൾകീപ്പർ കുറിച്ചിട്ടുള്ളത്.
A message to the Mariners from Dibu!#MohunBagan #MohunBaganAthleticClub #Mariners #JoyMohunBagan #MB #MBAC #NationalClubofIndia #EmilianoMartinez #Argentina #GoalKeeper #WorldCup2022 #GoldenGloves2022 #FIFA2022 pic.twitter.com/qKk7kM2At4
— Mohun Bagan (@Mohun_Bagan) May 29, 2023
ഏതായാലും താരത്തിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിന് ഊർജ്ജം നൽകുന്ന ഒന്നുതന്നെയായിരിക്കും. തങ്ങളുടെ കാവൽ മാലാഖയെ കാണാനുള്ള അവസരമാണ് കൊൽക്കത്തയിലെ അർജന്റീന ആരാധകർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നേരത്തെ ലയണൽ മെസ്സിയും അർജന്റീനയും ഒരുതവണ കൊൽക്കത്തയിലേക്ക് വന്നിട്ടുണ്ട്.
The post ഒഫീഷ്യൽ :എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക്! appeared first on Raf Talks.
https://ift.tt/Ey7mKJU from Raf Talks https://ift.tt/Gtcz2Ef
via IFTTT
0 comentários:
Post a Comment