മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താൻ ആഗ്രഹിച്ച് നെയ്മർ, നടക്കാൻ ഒരേയൊരു വഴി മാത്രം!ZYGO SPORTS NEWS

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്.താരത്തെ ലോൺ അടിസ്ഥാനത്തിൽ പോലും കൈവിടാൻ പിഎസ്ജി ഒരുക്കമാണ്.പിഎസ്ജി ആരാധകർക്കിടയിൽ പ്രതിഷേധം കടുത്തതോടുകൂടിയാണ് നെയ്മർ ക്ലബ് വിടാൻ തീരുമാനിച്ചത്. പക്ഷേ ഒരുപാട് കടമ്പകൾ അദ്ദേഹത്തിന് തരണം ചെയ്യേണ്ടതുണ്ട്.

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. അതുകൊണ്ടുതന്നെ മറ്റൊരു ക്ലബ്ബിലേക്ക് എത്തണമെങ്കിൽ അദ്ദേഹം സാലറി വലിയ തോതിൽ കുറയ്ക്കേണ്ടി വന്നേക്കും. സൗദി അറേബ്യയിൽ നിന്നും വലിയ ഒരു ഓഫർ നെയ്മർക്ക് ലഭിച്ചിരുന്നുവെങ്കിലും അത് അദ്ദേഹം തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്താനാണ് നിലവിൽ നെയ്മർ ജൂനിയർ ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു എന്ന വാർത്തകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ നെയ്മർ ഓൾഡ് ട്രഫോഡിൽ എത്തണമെങ്കിൽ ഒരു കാര്യം സംഭവിക്കേണ്ടതുണ്ട്. അതായത് പിഎസ്ജിയുടെ ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥത ഏറ്റെടുത്താൽ മാത്രമായിരിക്കും നെയ്മർ യുണൈറ്റഡിലേക്ക് എത്തുക. അല്ല എന്നുണ്ടെങ്കിൽ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ല.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള നെയ്മറെ കോൺടാക്ട് ചെയ്തതായി വാർത്തകൾ ഉണ്ടായിരുന്നു.പക്ഷേ നെയ്മർക്ക് വേണ്ടി ഇപ്പോൾ സിറ്റി ശ്രമങ്ങൾ നടത്തുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരാനാണ് സാധ്യത. കാരണം വലിയ രൂപത്തിലൊന്നും സാലറി കുറക്കാൻ നെയ്മർ തയ്യാറാവില്ല. അതുകൊണ്ടുതന്നെ കൂടുതൽ ക്ലബ്ബുകൾ ഒന്നും ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് വേണ്ടി രംഗത്ത് വന്നേക്കില്ല.

The post മാഞ്ചസ്റ്റർ യുണൈറ്റഡിലെത്താൻ ആഗ്രഹിച്ച് നെയ്മർ, നടക്കാൻ ഒരേയൊരു വഴി മാത്രം! appeared first on Raf Talks.



https://ift.tt/OtZHogy class="ad-hm-slot">
from Raf Talks https://ift.tt/Jxin4a5
via IFTTT

About faiha kozhikode

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: