അർജന്റീന ദേശീയ ഫുട്ബോൾ ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യമറിയിച്ചെന്നും പണച്ചിലവ് കാരണം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ അവസരം തള്ളിയെന്നും വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ വലിയ ചർച്ചകളും ഉയർന്നുകഴിഞ്ഞു.
ഇതിനിടെ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് സംസ്ഥാന കായികവകുപ്പ് മന്ത്രി പറയുകയും ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചകൾക്കിടെ അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹിച്ചെങ്കിലും ഇന്ത്യൻ ടീം എതിരാളികളായി വേണ്ട എന്നായിരുന്നു നിലപാടെന്നും ഏഐഎഫ്എഫ് ജെനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ വ്യക്തമാക്കി.
ഇന്ത്യക്കെതിരെ മത്സരം കളിക്കാം എന്ന തരത്തിലുള്ള ഔദ്യോഗിക നീക്കങ്ങളൊന്നും അർജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായില്ല, ഇന്ത്യയിൽ വച്ച് മറ്റേതെങ്കിലും ടീമിനെതിരെ കളിക്കാനാണ് അവർ ആഗ്രഹിച്ചത്, അതിനൊരു സ്പോൺസറെയാണ് അവർക്ക് വേണ്ടിയിരുന്നത്, ഇന്ത്യക്കെതിരെ കളിക്കണമെന്ന് താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു, ഷാജി മീഡിയ വണ്ണിനോട് പറഞ്ഞു. അതേസമയം തന്നെ അർജന്റീനയെ ക്ഷണിക്കാൻ കേരളത്തിലെ സ്പോർട്സ് നേതൃത്വത്തിന് താൽപര്യമുണ്ടെങ്കിൽ അതിന് വേണ്ട സഹായം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഇന്ത്യക്കെതിരെ കളിക്കാനല്ല അർജന്റീന താൽപര്യപ്പെട്ടത്; വെളിപ്പെടുത്തി ഏഐഎഫ്എഫ് നേതൃത്വം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3Va4BfS
via IFTTT
0 comentários:
Post a Comment