ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ ലെഫ്റ്റ് ബാക്ക് ദെനെചന്ദ്ര മീത്തെ പുതിയ തട്ടകം കണ്ടെത്തി. ഐഎസ്എല്ലിലേക്ക് ഇക്കുറി സ്ഥാനക്കയറ്റം നേടിയെത്തുന്ന പഞ്ചാബ് എഫ്സിയാണ് ദെനെയുടെ പുതിയ ക്ലബ്. രണ്ട് വർഷത്തെ കരാർ ദെനെ ഒപ്പുവച്ചതായി ഖേൽനൗ റിപ്പോർട്ട് ചെയ്തു.
29-കാരനായ ദെനെ 2020-21 സീസണിന് മുമ്പായാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരം, 2021-22 സീസണിൽ ക്ലബ് ഐഎസ്എൽ ഫൈനൽ വരെയെത്തിയപ്പോഴും സ്ക്വാഡിലുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ക്ലബ് ഒഡിഷ എഫ്സിക്കായി ലോണിൽ കളിക്കുകയായിരുന്നു ദെനെ. ക്ലബിനൊപ്പം സൂപ്പർ കപ്പും ദെനെ നേടി.
ലോൺ കലാവധി കഴിഞ്ഞതെത്തിയ താരത്തെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുകയായിരുന്നു. തുടർന്നാണിപ്പോൾ പഞ്ചാബ് ഈ താരത്തിനായി വലവിരിച്ചിരിക്കുന്നത്. മണിപ്പൂർ സ്വദേശിയായ ദെനെ, ഐ-ലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, നെറോക്ക എഫ്സി, ട്രാവു എന്നിവർക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്.
The post ദെനെ ഐഎസ്എല്ലിൽ തുടരും; പുതിയ തട്ടകം തീരുമാനമായി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/yBrUV3w
via IFTTT
0 comentários:
Post a Comment