വിഖ്യാത ഫ്രഞ്ച് താരം എൻഗോളോ കാന്റെ ഇനി ക്ലബ് ഉടമയും കൂടി. കഴിഞ്ഞ ദിവസം ബെൽജിയൻ ക്ലബ് റോയൽ എക്സെൽസിയോർ വിർറ്റോണിനെ കാന്റെ സ്വന്തമാക്കിയതോടെയാണിത്. ബെൽജിയത്തിലെ മൂന്നാം ഡിവിഷൻ ക്ലബാണ് വിർറ്റോൺ.
ലെക്സംബർഗ് വ്യവസായിയായ ഫ്ലാവിയോ ബെക്കയിൽ നിന്നാണ് കാൻ്റെ ഈ ക്ലബിനെ സ്വന്തമാക്കിയത്. ജൂലൈ ഒന്ന് മുതൽ കാന്റെ ക്ലബിന്റെ ഔദ്യോഗിക ഉടമസ്ഥാവാകാശം ഏറ്റെടുക്കും. ഇതിനുപിന്നാലെ പുതിയ ഡയറക്ടർ ബോർഡിനേയും നിയമിക്കും. അതേസമയം ക്ലബ് സ്വന്തമാക്കാൻ കാന്റെ മുടക്കിയ പണമെത്രയാണെന്നത് വെളിപ്പെടുത്തിയിട്ടില്ല.
അടുത്തിടെ കാന്റെ സൗദി ക്ലബ് അൽ ഇത്തിഹാദിലേക്ക് കൂടുമാറിയിരുന്നു. രണ്ട് വർഷത്തേക്ക് നൂറ് ദശലക്ഷം യൂറോ എന്ന വൻ പ്രതിഫലത്തിലാണ് കാന്റെയുടെ നീക്കമെന്നാണ് സൂചന. ഏഴ് വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്കായി കളിച്ച ശേഷമാണ് കാൻ്റെയുടെ കൂടുമാറ്റം. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ കാന്റെ നേടിയിട്ടുണ്ട്.
The post കാന്റെ ഇനി ക്ലബുടമ appeared first on SPORTS MALAYALAM.
via IFTTT https://ift.tt/O2ZFkuN
0 comentários:
Post a Comment