ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവ, ഓസ്ട്രേലിയൻ താരം പൗളോ റെട്രെയെ ഒപ്പം കൂട്ടി. സെൻട്രൽ മിഡ്ഫീൽഡറാണ് പൗളോ. ടൈംസ് ഓഫ് ഇന്ത്യയാണ് പൗളോയുടെ ട്രാൻസ്ഫർ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ പരിശീലകനായ മനോലോ മാർക്വെസ് വന്നതിന് പിന്നാലെ ഗോവയുടെ വിദേശസ്ക്വാഡിൽ അഴിച്ചുപണി നടക്കുകയാണ്. ഇതിന്റെ ഭാഗയാണ് പൗളോയേയും ക്ലബ് ഒപ്പം കൂട്ടുന്നത്. ആറ് വർഷത്തെ സേവനത്തിന് ശേഷം ക്ലബ് വിട്ട സ്പാനിഷ് താരം എഡു ബെഡിയക്ക് പകരമായാണ് ഗോവ പൗളോയെ സൈൻ ചെയ്യുന്നത്. ഓസ്ട്രേലിയൻ ക്ലബ് സിഡ്നി എഫ്സിയിൽ നിന്നാണ് പൗളോ ഗോവയിലേക്ക് കൂടുമാറുന്നത്. 30-കാരനായ പൗളോ സെൻട്രൽ മിഡ്ഫീൽഡറാണെങ്കിലും വിവിധ പൊസിഷനുകളിൽ കളിക്കാൻ മികവുള്ള താരമാണ്.
കഴിഞ്ഞ ആറ് സീസണുകളായി സിഡ്നിക്ക് വേണ്ടി കളിക്കുന്ന പൗളോ, രണ്ട് ഏ-ലീഗ് കിരീടനേട്ടങ്ങളിൽ പങ്കാളിയാണ്. ഏ-ലീഗിൽ 180-ഓളം മത്സരങ്ങൾ കളിച്ചിട്ടുള്ള പൗളോ, ഏഎഫ്സി ചാമ്പ്യൻസ് ലീഗിലും ക്ലബിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കളിശൈലിക്ക് യോജിക്കുന്ന താരമെന്ന നിലയിൽ കുറച്ചുനാളുകളായി ഗോവ, പൗളോയെ നോട്ടമിട്ടിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
The post എഡു ബെഡിയക്ക് പകരം ഓസ്ട്രേലിയൻ താരം; ഗോവയുടെ വൻ നീക്കം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/HJjIx7G
via IFTTT
0 comentários:
Post a Comment