യുവേഫ നേഷൻസ് ലീഗിൽ കിരീടമുയർത്തി സ്പെയിൻ. ഇന്നലെ നതർലൻഡ്സിൽ നടന്ന കലാശപ്പോരിൽ ക്രൊയേഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്പെയിന്റെ കിരീടധാരണം. നേഷൻസ് ലീഗിൽ സ്പെയിന്റെ ആദ്യ കിരീടമാണിത്.
കലാശപോരാട്ടം നിശ്ചിതസമയത്തും അധികസമയത്തും ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നിർണായകമായ ഷൂട്ടൗട്ടിൽ ക്രൊയേഷ്യൻ താരം ലോവ്റോ മയേറിന്റെ സ്പാനിഷ് താരം അയ്മറിക് ലാപോർട്ടയുടേയും കിക്കുകൾ പാഴായി. ഇതോടെ മത്സരം സഡൻ ഡെത്തിലേക്ക് നിങ്ങി. സഡൻ ഡെത്തിൽ ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ കിക്ക് സ്പാനിഷ് ഗോളി യുനായ് സൈമൺ തട്ടിയകറ്റി. പിന്നാലെ കിക്കെടുത്ത ഡാനി കാർവഹാൾ സ്പെയിന് കിരീടവും സമ്മാനിച്ചു.
നേഷൻസ് ലീഗിൽ ഇറ്റലി മൂന്നാം സ്ഥാനം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ നെതർലൻഡിസിനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇറ്റലി വീഴ്ത്തിയത്. ഫെഡെറിക്കോ ഡിമാർക്കോ, ഡേവിഡെ ഫ്രാറ്റെസി, ഫെഡറിക്കോ ചീയസെ എന്നിവരാണ് ഇറ്റലിക്കായി വലകുലുക്കിയത്. സ്റ്റീവൻ ബെർഗ്വിൻ, ജോർജീന്യോ വൈനാൾഡം എന്നിവർ ഡച്ചുപടയ്ക്കായും വലകുലുക്കി.
The post വീണ്ടും സ്പാനിഷ് വസന്തം; നേഷൻസ് ലീഗിൽ കിരീടം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/jL1hH9G
via IFTTT
0 comentários:
Post a Comment