വകകടട വഷയ വടത ബലസററഴസ; ഇകകറ അപപൽ സവററസർലൻഡൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് പ്ലേ ഓഫ് പോരാട്ടത്തിലെ വിവാദമായ വാക്കൗട്ട് വിഷയത്തിൽ അത്ര പെട്ടെന്നൊന്നും കീഴടങ്ങാതെ കേരളാ ബ്ലാസ്റ്റേഴ്സ്. സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ വിധിച്ചിരുന്നു. എന്നാൽ ഈ പിഴ അടയ്ക്കാത്ത ബ്ലാസ്റ്റേഴ്സ്, കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൽ(സിഎഎസ്) അപ്പീൽ ചെയ്യാനൊരുങ്ങുകയാണ്. സ്വിറ്റ്സർലൻഡിലെ ലൂസെയിനിൽ സ്ഥിതി ചെയ്യുന്ന ഈ കോടതിയാണ് കായികമേഖലയിലെ തർക്കങ്ങൾ പരി​ഹരിക്കുന്ന ഉയർന്ന സ്ഥാപനം.

കഴിഞ്ഞ ഐഎസ്എല്ലിൽ ബെം​ഗളുരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലാണ് വി​വാദമുണ്ടായത്. ബെം​ഗളുരു നായകൻ സുനിൽ ഛേത്രി നേടിയ ​ഗോൾ റെഫറിയുടെ തെറ്റായ തീരുമാനത്തിൽ നിന്നാണെന്ന് ആരോപിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിക്കളം വിട്ടത്. ഇതോടെ ബെം​ഗളുരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു. വിവാദമായ ഈ സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏഐഎഫ്എഫ് അച്ചടക്കസമിതി വിധിച്ചു. ക്ലബിന് നാല് കോടി രൂപ പിഴയു.

ഇതിനെതിരെ ബ്ലാസ്റ്റേഴ്സ് തന്നെ ഏഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയെ സമീപിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തള്ളി. മാത്രവുമല്ല രണ്ട് ആഴ്ചയ്ക്കുള്ളിൽ പിഴത്തുക അടയ്ക്കണം എന്ന് വിധിക്കുകയും ചെയ്തു. എന്നാൽ ബ്ലാസ്റ്റേഴ്സ് ഈ പിഴത്തുക അടച്ചിട്ടില്ല. മാത്രവുമല്ല ഈ വിധിക്കെതിരെ സിഎഎസിൽ അപ്പീലിന് ഒരുങ്ങുകയാണ്. അതേസമയം ഈ അപ്പീൽ സമർപ്പിക്കുന്നതിനായി ചില നടപടിക്രമങ്ങൾ കൂടി ശേഷിക്കുന്നുണ്ട്. അതിനാൽ ഒന്നോ രണ്ടോ ആഴ്ച കൂടി സമയമെടുക്കുമെന്നാണ് സൂചന.

The post വാക്കൗട്ട് വിഷയം വിടാതെ ബ്ലാസ്റ്റേഴ്സ്; ഇക്കുറി അപ്പീൽ സ്വിറ്റ്സർലൻഡിൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/4tgERuj
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: