അനന പരഹസചചവർ എവട?കരസററയനയ സൻ ചയതരനനവങകൽ പരമയർ ലഗ ആഴസണലനറ ഷൽഫലരനനന: മർഗൻ

കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയായിരുന്നു നേടിയിരുന്നത്. മറ്റൊരു കരുത്തരായ ആഴ്സണൽ പടിക്കൽ കലമുടക്കുകയായിരുന്നു. തുടക്കത്തിലൊക്കെ വലിയ ലീഡ് ഉണ്ടായിരുന്ന ആഴ്സണൽ സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം നടത്തുകയും അതുവഴി കിരീടം കൈവിടുകയും ചെയ്തു.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും ആഴ്സണൽ അത് ഉപയോഗപ്പെടുത്തിയിരുന്നില്ല.ക്രിസ്റ്റ്യാനോയുടെയും ആഴ്സണലിന്റെയും ആരാധകനായ പിയേഴ്സ് മോർഗൻ താരത്തെ സൈൻ ചെയ്യാൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. ഏതായാലും അക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ടോക്ക് സ്പോട്ടിൽ മോർഗൻ സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിട്ട സമയത്ത് അദ്ദേഹത്തെ സൈൻ ചെയ്യാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഴ്സണൽ ആരാധകർ എന്നെ പരിഹസിച്ചുകൊണ്ട് ചിരിക്കുകയാണ്. ഇപ്പോ അവർക്ക് ചിരിക്കാൻ സാധിക്കുന്നുണ്ടോ?ജീസസിന് പരിക്കേറ്റ ആ സന്ദർഭത്തിൽ ടീമിനെ ക്രിസ്റ്റ്യാനോക്ക് സാധിക്കുമായിരുന്നു. കേവലം ഗോളുകൾ കൊണ്ട് മാത്രമല്ല, മറിച്ച് റൊണാൾഡോയുടെ മെന്റാലിറ്റിയും സഹായകരമാവും.ക്രിസ്റ്റ്യാനോയെ പോലെയുള്ള ഒരു താരം ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്നുവെങ്കിൽ യുവതാരങ്ങളുടെ മെന്റാലിറ്റിയിൽ തന്നെ മാറ്റങ്ങൾ ഉണ്ടായേനെ ” ഇതാണ് പിയേഴ്സ് മോർഗൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനു ശേഷം ക്രിസ്റ്റ്യാനോ മറ്റു ചില ക്ലബ്ബുകളിലേക്ക് പോവാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. പിന്നീടാണ് റൊണാൾഡോ സൗദി ക്ലബ് ആയ അൽ നസ്റിൽ എത്തിയത്. അവിടെ 14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

The post അന്ന് പരിഹസിച്ചവർ എവിടെ?ക്രിസ്റ്റ്യാനോയെ സൈൻ ചെയ്തിരുന്നുവെങ്കിൽ പ്രീമിയർ ലീഗ് ആഴ്സണലിന്റെ ഷെൽഫിലിരുന്നേനെ: മോർഗൻ appeared first on Raf Talks.



https://ift.tt/lYfRDJM from Raf Talks https://ift.tt/8P1Q49q
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: