ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സാഫ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ചുവപ്പുകാർഡ് കണ്ടതാണ് നടപടിക്ക് കാരണം. സാഫ് അച്ചടക്ക സമിതിയാണ് വിലക് പ്രഖ്യാപിച്ചത്.
കുവൈറ്റിനെതിരായ മത്സരത്തിലാണ് ക്രൊയേഷ്യക്കാരനായ സ്റ്റിമാച്ച് ചുവപ്പുകാർഡ് കണ്ടത്. മാച്ച് ഓഫീഷ്യൽസുമായി തർക്കിച്ചതിനാണ് നടപടി. ഇതോടെ സ്വാഭാവികമായും ഇന്ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ സ്റ്റിമാച്ചിന് ടീമിനൊപ്പം നിൽക്കാൻ സാധിക്കില്ല. എന്നാൽ രണ്ട് മത്സരങ്ങളിൽ വിലക്ക് പ്രഖ്യാപിച്ചതോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയാലും മത്സരത്തിൽ സ്റ്റിമാച്ചിന് പുറത്തിരിക്കേണ്ടിവരും.
വിലക്കിന് പുറമെ ഏതാണ്ട് 42,000 രൂപ പിഴയും സ്റ്റിമാച്ച് അടയ്ക്കേണ്ടിവരും. നേരത്തെ പാകിസ്ഥാനെതിരായി നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിലും സ്റ്റിമാച്ച് ചുവപ്പുകണ്ടിരുന്നു. ഇതോടെ രണ്ടാം മത്സരത്തിൽ പുറത്തിരുന്ന സ്റ്റിമാച്ച് കുവൈറ്റിനെതിരായ മത്സരത്തിലാണ് ടച്ച് ലൈനിൽ തിരിച്ചെത്തിയത്. ഇപ്പോൾ സ്റ്റിമാച്ച് വീണ്ടും പുറത്തായ സാഹചര്യത്തിൽ സഹപരിശീലകൻ മഹേഷ് ഗാവ്‌ലിക്കായിരിക്കും ടീമിനെ ഒരുക്കാനുള്ള ചുമതല.
The post സ്റ്റിമാച്ചിന് പണി കിട്ടി; വിലക്ക് രണ്ട് മത്സരങ്ങളിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/86t0Tl1
via IFTTT
0 comentários:
Post a Comment