ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ഫുട്ബോൾ മാമാങ്കമായ സാഫ് കപ്പിന് ഇന്ന് തുടക്കമാകുന്നു. ബെംഗളുരുവിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കുവൈറ്റ് നേപ്പാളിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്കാണ് മത്സരം. തുടർന്ന് രാത്രി ഏഴരയ്ക്ക് നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.
രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് സാഫ് കപ്പിൽ കളിക്കുന്നത്. ആതിഥേയരായ ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ ദക്ഷിണേഷ്യൻ ടീമുകളും കുവൈറ്റ്, ലെബനൻ എന്നീ അതിഥി ടീമുകളുമാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇന്ത്യയുടെ ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ, കുവൈറ്റ്, നേപ്പാൾ എന്നിവരാണ് മറ്റ് ടീമുകൾ.
രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ സെമി ഫൈനലിലേക്ക് മുന്നേറും. ജൂലൈ ഒന്നിനാണ് രണ്ട് സെമിഫൈനലുകളും അരങ്ങേറുക. ജൂലൈ നാലിനാണ് കലാശപ്പോരാട്ടം നടക്കുക.
The post സാഫ് കപ്പിന് തുടക്കമാകുന്നു; ഇന്ന് ഇന്ത്യ-പാക് പോരാട്ടം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/0qHwoE8
via IFTTT
0 comentários:
Post a Comment