അവസനനമഷ ടവസററ; അസപയട കടമററ ഇനററലകകലല

ചെൽസി ക്യാപ്റ്റൻ സെസാർ അസ്പിലിക്യുവേറ്റയുടെ ട്രാൻസ്ഫറിൽ അവസാനനിമിഷം ട്വിസ്റ്റ്. ചെൽസി വിട്ട് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനിലേക്കാകും അസ്പി കൂടുമാറുകയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അവസാന നിമിഷം സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡ് രം​ഗത്തെത്തുകയും ഓഫർ മുന്നോട്ടുവയ്ക്കുകയും ചെയ്തതോടെ അസ്പി തീരുമാനം മാറ്റം.

ഫാബ്രിസിയോ റൊമാനോയുടെ ട്വീറ്റ് അനുസരിച്ച് രണ്ട് വർഷത്തെ കരാറിലാകും അസ്പി അത്ലെറ്റിക്കോയിലേക്ക് കൂടുമാറുക. ചെൽസിയുമായി ഒരു വർഷത്തെ കരാർ കൂടി അസ്പിക്ക് ശേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ താരത്തെ ഫ്രീ ഏജന്റായി പോകാൻ ചെൽസി അനുവദിക്കുകയായിരുന്നു. 11 വർഷം ചെൽസിക്കായി കളിച്ച താരമാണ് അസ്പി. ക്ലബിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീ​ഗടക്കം എല്ലാ കിരീടങ്ങളും അസ്പി നേടിയിട്ടുണ്ട്.

ഇന്റർ മിലാനിലേക്കുള്ള ട്രാൻസ്ഫറിനാണ് അസ്പി തയ്യാറെടുത്തിരുന്നത്. ഇന്ററുമായി ഇക്കാര്യത്തിൽ വാക്കാൽ ധാരണയിലുമെത്തിയതാണ്. എന്നാൽ അവസാന നിമിഷമാണ് അത്ലെറ്റിക്കോയുടെ വരവ്. റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് ഡിഫൻഡറായ അസ്പിയെ, സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കുടുംബം കൂടി പ്രേരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് അത്ലെറ്റിക്കോയിലേക്കുള്ള കൂടുമാറ്റം.

The post അവസാനനിമിഷം ട്വിസ്റ്റ്; അസ്പിയുടെ കൂടുമാറ്റം ഇന്ററിലേക്കല്ല appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/REu1GSX
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: