ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ചരിത്രത്തിലാദ്യമായി സ്ഥാനക്കയറ്റം നേടിയ ടീമാണ് പഞ്ചാബ് എഫ്സി. കഴിഞ്ഞ ഐ-ലീഗിൽ കിരീടമുയർത്തിയാണ് പഞ്ചാബ് എഫ്സി ഇന്ത്യയിലെ ഒന്നാം ഡിവിഷനായി ഐഎസ്എല്ലിൽ പന്ത് തട്ടാനൊരുങ്ങുന്നത്.
ഐഎസ്എല്ലിലേക്കെത്തുമ്പോൾ ചുമ്മാതെയങ് വന്നുപോകാനാല്ല പഞ്ചാബിന്റെ പദ്ധതി. ഇതിനുവേണ്ടി ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള ഒരുപിടി താരങ്ങളെ ഒന്നിച്ചുകൂട്ടുകയാണവർ. പ്രതിരോധതാരം നിഖിൽ പ്രഭുവാണ് ഇതിൽ പ്രധാനി. ഐഎസ്എല്ലിൽ ഒഡിഷ എഫ്സിക്കും, എഫ്സി ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുള്ള താരമാണ് നിഖിൽ. ഒരു സീസൺ കൂടി നിഖിൽ ഗോവയിൽ തുടരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പഞ്ചാബ് ഈ നീക്കം പൂർത്തിയാക്കുകയായിരുന്നെന്നാണ് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട് ചെയ്യുന്നത്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ യുവ മിഡ്ഫീൽഡർ റിക്കി ഷബോങ്ങിനേയും പഞ്ചാബ് ഒപ്പം കൂട്ടിയതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ രാജസ്ഥാൻ യുണൈറ്റഡിനും ഇന്ത്യൻ ആരോസിനും വേണ്ടി റിക്കി ഐ-ലീഗ് കളിച്ചിട്ടുണ്ട്. ബഗാൻ ജേഴ്സിയിൽ വളരെ കുറച്ച് അവസരങ്ങളെ റിക്കിക്ക് ലഭിച്ചിട്ടുള്ളു.
The post പഞ്ചാബിന്റെ നീക്കങ്ങൾ തുടരുന്നു; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ടീമിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/tBGVXfl
via IFTTT
0 comentários:
Post a Comment