ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി എട്ട് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. അഞ്ച് വിദേശികളും ഇതിലുൾപ്പെടുന്നു.
ടീം ക്യാപ്റ്റൻ കൂടിയായ കൊളംബിയൻ സ്ട്രൈക്കർ വിൽമർ ജോർദാൻ, സ്പാനിഷ് മിഡ്ഫീൽഡർ ജോസെബ ബെയ്റ്റിയ, ഓസ്ട്രേലിയൻ സെന്റർ ബാക്ക് ആരോൺ ഇവാൻസ്, കോംഗോ സ്ട്രൈക്കർ കുളെ എംമ്പോമ്പോ, തജികിസ്ഥാൻ ഡിഫൻഡർ അലിഷെർ ഖോൾമുറോദോവ് എന്നിവരണ് ക്ലബ് വിട്ട വിദേശികൾ. ഇന്ത്യൻ താരങ്ങളായ അലക്സ് സജി, ലാൽഡെൻമാനിയ റാൾട്ടെ, ഷെഹനാജ് സിങ് എന്നിവരാണ് ക്ലബ് വിട്ടത്.
ക്ലബിന്റെ വിദേശതാരങ്ങളിൽ ഫ്രഞ്ച് മിഡ്ഫീൽഡർ റൊമെയിൻ ഫിലിപ്പോത്യു മാത്രമാണ് തുടരുക. അതേസമയം ജോർദാനെ റിലീസ് ചെയ്തത് ആരാധകരെ ഞെട്ടിച്ചു. സീസണിൽ നോർത്ത് ഈസ്റ്റി നിരാശപ്പെുത്തിയപ്പോഴും കിടിലൻ ഗോൾവേട്ടയാണ് ജോർദാൻ നടത്തിയത്. ഐഎസ്എല്ലിലും സൂപ്പർകപ്പിലുമായി 15 മത്സരങ്ങൾ കളിച്ച ജോർദാൻ അത്ര തന്നെ ഗോളും നേടിയിരുന്നു.
The post സൂപ്പർതാരമടക്കം എട്ട് പേർ ക്ലബ് വിട്ടു; നോർത്ത് ഈസ്റ്റും വൻ അഴിച്ചുപണിക്കൊരുങ്ങുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/0zNPOu3
via IFTTT
0 comentários:
Post a Comment