ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട മികച്ച പരിശീലകരിലൊരാളാണ് മനോലോ മാർക്വെസ്. 2020-21 സീസണിൽ ഹൈദരബാദ് എഫ്സിയുടെ പരിശീലകനായെത്തിയ മനോലോ, മൂന്ന് വർഷം കൊണ്ട് ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിച്ചത്. ആദ്യ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ പ്ലേ ഓഫ് സ്ഥാനം നഷ്ടമായ ഹൈദരബാദ് തൊട്ടടുത്ത സീസണിൽ ഐഎസ്എൽ കിരീടം ചൂടി. കഴിഞ്ഞ സീസണിലും ഹൈദരബാദ് പ്ലേ ഓഫിലെത്തിയിരുന്നു.
ഇപ്പോൾ ഹൈദരബാദ് വിട്ട് മനോലോ എഫ്സി ഗോവയിലേക്ക് കൂടുമാറിയിരിക്കുകയാണ്. ഹൈദരബാദിലായിരിക്കുമ്പോൾ കൂടുതൽ യുവതാരങ്ങളെ കളിപ്പിച്ചാണ് മനോലോ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ ഗോവയിലെത്തുമ്പോൾ പരിചയസമ്പന്നരായ ഒരുപിടി ഇന്ത്യൻ താരങ്ങളെ മനോലോ സൈൻ ചെയ്തു. സന്ദേശ് ജിംഗൻ, ഉദാന്ത സിങ്, ബോറിസ് സിങ്, റൗളിൻ ബോർജസ് തുടങ്ങിയവർ ഇപ്പോൾ ഗോവയിലെത്തി.
യുവതാരങ്ങളിൽ നിന്ന് മാറി പരിചയസമ്പന്നരായ കളിക്കാരെ ഒപ്പം കൂട്ടുന്നതിലൂടെ പുതിയൊരു ദൗത്യമാണ് മനോലോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കൂടതൽ സീനിയർ ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്തതിന് പിന്നിലെ കാരണം മനോലോ വെളിപ്പെടുത്തി.
എനിക്ക് യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഇഷ്ടമാണ്, പക്ഷെ ഇവിടെ തീർച്ചയായും പരിചയസമ്പത്തും ആവശ്യമാണ്, യുവതാരങ്ങൾ മാത്രമാണ് സ്ക്വാഡിലുള്ളതെങ്കിൽ, സീസൺ തുടക്കത്തിൽ ലക്ഷ്യം വച്ചതൊക്കെ നേടിയെടുക്കാൻ പ്രയാസമായിരിക്കും, ഇവിടെ ജിംഗൻ ദേശീയ ടീമിനായി കളിക്കുന്നത് വളരെ മികച്ച ഫോമിലാണ്, റൗളിൻ റെയ്നിയർ, ഉദാന്ത തുടങ്ങിയവരൊക്കെ ദേശീയ ടീമിനായി പന്ത് തട്ടിയവരാണ്, ബോറിസാകട്ടെ വളരെ മികച്ച ഭാവിയുള്ള താരമാണ്, വളരെ മികച്ച കളിക്കാരുള്ള സ്ക്വാഡാണ് ഞങ്ങളുടേത്, അതിനാൽ തന്നെ സീസണിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിൽ അതിന് ഒരു ന്യായീകരണവുമില്ല, മനോലോ വിശദീകരിച്ചു.
The post യുവതാരങ്ങൾ മാത്രമായാലുള്ള പ്രശ്നം അതാണ്; മനോലോ വെളിപ്പെടുത്തുന്നു appeared first on SPORTS MALAYALAM.
via IFTTT https://ift.tt/gEkFIcA
0 comentários:
Post a Comment