കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരം വിബിൻ മോഹനൻ ഒരു മാസത്തെ പരിശീലനത്തിന് യൂറോപ്പിലേക്ക്. ഗ്രീസിലെ ഒന്നാം ഡിവിഷൻ ക്ലബായ ഓഎഫഐ ക്രീറ്റിനൊപ്പമാണ് വിബിൻ പരിശീലനം നടത്തുക. ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഗ്രീസിലെ പ്രധാനക്ലബുകളിലൊന്നായ ക്രീറ്റിന്റെ പ്രീ സീസണിലാണ് വിബിൻ ഒപ്പം കൂടുക. രണ്ട് ഘട്ടമായിട്ടാണ് ഒരു മാസം നീളുന്ന പരിശീലനം നടക്കുക. നാളെ മുതൽ ജൂലൈ 14 വരെ ക്രീറ്റിൽ തന്നെയാകും ക്ലബിന്റെ പരിശീലനം. തുടർന്ന് 15 മുതൽ 30 വരെ നെതർലൻഡ്സിലാകും ക്ലബിന്റെ രണ്ടാം ഘട്ടപ്രീസീസൺ. ഡച്ച് സൂപ്പർ ക്ലബ് എഫ്സി യൂട്രെറ്റ്ച്ചടക്കമുള്ള മൂന്ന് ടീമുകൾക്കെതിരെ സൗദഹൃദമത്സരങ്ങളും ഈ ഘട്ടത്തിൽ ക്രീറ്റ് കളിക്കും.
20 വയസുള്ള വിബൻ മിഡ്ഫീൽഡറാണ്. 2017 മുതൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി താരമാണ് വിബിൻ. കഴിഞ്ഞ സീസണിലാണ് വിബിൻ സീനിയർ ടീമിനായി അരങ്ങേറിയത്. എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ടീമിനായി പത്ത് തവണ ബൂട്ടണിയാനും വിബിന് സാധിച്ചു.
The post വിബിൻ വിദേശത്തേക്ക്; പരിശീലനം യൂറോപ്യൻ ക്ലബിനൊപ്പം appeared first on SPORTS MALAYALAM.
via IFTTT https://ift.tt/NYCAt3k
0 comentários:
Post a Comment