ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ ഇടക്കാല പരിശീലകനായി ഫെർണാണ്ടോ ഡിനിസ് നിയമിതനായി. 49-കാരനായ ഡിനിസ് ഇക്കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനുമായി ധാരണയിലെത്തി. നിലവിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിന്റെ പരിശീലകനായ ഡിനിസ് ആ ദ്യത്യം ഇക്കാലയളവിൽ തുടരും.
ഖത്തർ ലോകകപ്പിന് പിന്നാലെ ടിറ്റെ പടിയിറങ്ങിയതുമുതൽ ബ്രസീൽ പുതിയ പരിശീലകനെ തേടുകയാണ്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് ബ്രസീലിന്റെ പ്രധാന ലക്ഷ്യം. പലവട്ടം ബ്രസീൽ ഫുട്ബോൾ അദികൃതർ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു. എന്നാൽ റയലുമായി ഒരു വർഷം കൂടി നീളുന്ന കരാർ പൂർത്തിയാക്കാനാണ് അഞ്ചലോട്ടിയുടെ പദ്ധതി.
ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ബ്രസീൽ ആഞ്ചലോട്ടിക്കായി കാത്തിരിക്കുകയാണ്. അടുത്ത വർഷം ജൂണിൽ ആഞ്ചലോട്ടി റയൽ വിടുമ്പോൾ ഒപ്പം കൂട്ടാമെന്നാണ് ബ്രസീലിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് അതുവരെ ടീമിന്റെ ചുമതല ഡിനിസിനെ ഏൽപ്പിച്ചത്. ആകർഷകമായി കളിശൈലിയിലൂടെ ശ്രദ്ധേയനായ ഡിനിസിനെ ദേശീയ ടീമിന്റെ സ്ഥിരം പരിശീലകനാക്കണമെന്ന ആവശ്യം മുമ്പേ ഉയർന്നിട്ടുള്ളതാണ്.
The post തൽക്കാലം ചുമതല ഡിനിസിന്; ആഞ്ചലോട്ടിക്കായി കാത്തിരിക്കാൻ ബ്രസീൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/YuOqcAZ
via IFTTT
0 comentários:
Post a Comment