ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയിലെ ആദ്യ പേരുകാരനാണ് ലൊബേറെ. എഫ്സി ഗോവ, മുംബൈ സിറ്റി എന്നീ രണ്ട് ക്ലബുകൾക്കൊപ്പം ഐഎസ്എൽ ഷീൽഡ് നേടിയ പരിശീലകനാണ് ലൊബേറ. മുംബൈയ്ക്കൊപ്പം ഐഎസ്എൽ കിരീടവും ലൊബേറ നേടിയിട്ടുണ്ട്.
ഇപ്പോൾ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒഡിഷ എഫ്സിയിലൂടെ ലൊബേറെ ഐഎസ്എല്ലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മുമ്പ് എല്ലാ കിരീടങ്ങളും നേടിയ ഒരു ലീഗിലേക്ക് മറ്റൊരു ടീമിലൂടെ തിരിച്ചുവരുന്നതിലൂടെ വലിയ റിസ്കാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ലൊബേറ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ലൊബേറ ഇക്കാര്യം വിശദീകരിച്ചത്.
എനിക്ക് മറ്റ് രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് ഓഫറുകളുണ്ടായിരുന്നു, പക്ഷെ ഒഡിഷ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇതൊരു മികച്ച പദ്ധതിയാണെന്നും വളരെ മികവുള്ള ആളുകളാണ് ഇത് നയിക്കുന്നതെന്നും എനിക്ക് വ്യക്തമായി, എനിക്ക് നല്ല രീതിയിൽ ഈ ക്ലബിനൊപ്പം പ്രവർത്തിക്കാനാകുമെന്നും ഒരു തോന്നലുണ്ടായി, ലൊബേറ പറഞ്ഞു.
ഐഎസ്എല്ലിലേകുള്ള തിരിച്ചുവരവ് ഒരു റിസ്ക് തന്നെയാണ്, പക്ഷെ ഫുട്ബോളും ജീവിതവും ഒരു റിസ്ക് തന്നെയല്ലേ, ഒഡിഷയ്ക്കൊപ്പം പ്രധാനപ്പെട്ട എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാനായാൽ എനിക്ക് സന്തോഷമാകും, ഈ പുതിയ ദൗത്യത്തിലെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും എനിക്ക് നന്നായിട്ടറിയാം, ലൊബേറ വ്യക്തമാക്കി.
The post വലിയ റിസ്കാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്; തിരിച്ചുവരവിനെക്കുറിച്ച് ലൊബേറ appeared first on SPORTS MALAYALAM.
via IFTTT https://ift.tt/CJzvAQn
0 comentários:
Post a Comment