അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമി സെർജിയോ റാമോസിനായും രംഗത്തും. ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് അനുസരിച്ച് ക്ലബ് റാമോസിനെ സമീപിച്ചുകഴിഞ്ഞു. എന്നാൽ റാമോസ് തന്റെ ഭാവി ക്ലബിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. രണ്ട് സൗദി അറേബ്യൻ ക്ലബുകളും റാമോസിനായി രംഗത്തുണ്ട്.
2021-ൽ റയൽ മഡ്രിഡ് വിട്ട റാമോസ് തുടർന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കായാണ് കളിച്ചത്. രണ്ട് സീസൺ ഫ്രഞ്ച് തലസ്ഥാനത്ത് പന്ത് തട്ടിയ റാമോസ് ഇപ്പോൾ പുതിയ ക്ലബ് തേടുകയാണ്. ഇതിനിടെയാണിപ്പോൾ മയാമിയുടെ നീക്കം. ഈ നീക്കം വിജയത്തിലെത്തിയാൽ ലയണൽ മെസിയും റാമോസും വീണ്ടും ഒന്നിച്ചുകളിക്കും. സ്പെയിനിൽ കളിക്കവെ പ്രധാന എതിരാളികളായിരുന്ന ഇരുവരും പിഎസ്ജിയിൽ ഒന്നിച്ചുകളിച്ചിരുന്നു.
മെസിക്ക് പുറമെ സ്പാനിഷ് താരം സെർജിയോ ബുസ്ക്വറ്റ്സിനേയും മയാമി ഒപ്പം കൂട്ടിയിരുന്നു. എന്നാൽ ഇനിയും ചില സൈനിങ്ങുകൾ കൂടി നടത്തുമെന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. മുൻ ബാഴ്സ താരം ജോർഡി ആൽബയേയും മയാമി സമീപിച്ചിട്ടുണ്ട്.
The post മെസിക്ക് കൂട്ടായി റാമോസ്..?? പുതിയ നീക്കങ്ങളിങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/kmXLue3
via IFTTT
0 comentários:
Post a Comment