ഇനതയൻ സപപർതരതത റഞച ചനനയൻ; ആവശതതൽ ആരധകർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ചെന്നൈയിൻ എഫ്സി സൂപ്പർതാരം ഫാറൂഖ് ചൗധരിയുടെ സൈനിങ് പൂർത്തിയാക്കി. ഒന്നിലേറെ വർഷം നീളുന്ന കരാറിൽ താരെ ചെന്നൈയിന്റെ ഭാ​ഗമായതായി ഖേൽനൗവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

26-കാരനായ ഈ വിങ്ങർ കഴിഞ്ഞ രണ്ട് സീസണുകളായി ജെംഷദ്പുർ എഫ്സിക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കരാർ കാലാവധി പൂർത്തിയായതിന് പിന്നാലെ ഫാറൂഖ് ക്ലബ് വിട്ടിരുന്നു. തുടർന്നാണ് താരം ചെന്നൈയിന്റെ ഭാ​ഗമാകുന്നത്. മറ്റ് മൂന്ന് ക്ലബുകളിൽ നിന്നുകൂടി ഫാറൂഖിന് ഓഫറുകളുണ്ടായിരുനെന്നും എന്നാൽ താരം ചെന്നൈയിന് കൈകൊടുക്കുകയായിരുന്നുവെന്നുമാണ് സൂചന.

2916-ൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെയാണ് ഫാറൂഖിന്റെ ഐഎസ്എൽ അരങ്ങേറ്റം. പിന്നീട് മൂന്ന് സീസൺ ജെംഷദ്പുരിനായി കളിച്ചശേഷം ഫാറൂഖ് മുംബൈ സിറ്റിയിലേക്ക് കൂടുമാറി. ഒരു സീസൺ മുംബൈയിൽ കളിച്ചശേഷം ഫാറൂഖ് വീണ്ടും ജെംഷ്​ദ്പുരിൽ തിരിച്ചെത്തുകയായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനായി 14 മത്സരങ്ങളും ഫാറൂഖ് കളിച്ചിട്ടുണ്ട്.

The post ഇന്ത്യൻ സൂപ്പർതാരത്തെ റാഞ്ചി ചെന്നൈയിൻ; ആവേശത്തിൽ ആരാധകർ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/zQMdSmK
via IFTTT https://ift.tt/6pLI8xn

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: