സൂപ്പർ താരം ഹാരി മഗ്വയ്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെ അദ്ദേഹത്തെ വിൽക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെസ്റ്റ് ഹാം ഒരു ഓഫർ നൽകിയിരുന്നുവെങ്കിലും അത് യുണൈറ്റഡ് നിരസിക്കുകയായിരുന്നു. കഴിഞ്ഞ ബൊറൂസിയക്കെതിരെയുള്ള മത്സരത്തിലും ഈ താരം പിഴവ് വരുത്തിവെക്കുകയായിരുന്നു. യുണൈറ്റഡിന്റെ ഗോൾകീപ്പറായ ഒനാന രൂക്ഷമായ രീതിയിൽ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
ഏതായാലും ഹാരി മഗ്വയ്ർ യുണൈറ്റഡിൽ തന്നെ തുടരുമോ എന്നത് ഏവർക്കും അറിയേണ്ട കാര്യമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ടെൻ ഹാഗ് സംസാരിച്ചിട്ടുണ്ട്.മഗ്വയ്ർ ഈ ഗ്രൂപ്പിന്റെ ഭാഗമല്ല എന്നത് തനിക്ക് പറയാനാവില്ല എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം മികച്ച ഡിഫൻഡറാണെന്നും തന്റെ സ്ഥാനത്തിനുവേണ്ടി മഗ്വയ്ർ പോരാടേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ten Hag: “Sancho is in very good vibe, I expect a lot — he has a lot of energy, we have all seen that from the moment he came back”.
— Fabrizio Romano (@FabrizioRomano) July 31, 2023#MUFC
“I will not say that Harry Maguire isn’t part of this group. He has to fight for his position. He is a very good CB”. pic.twitter.com/g6PBcBg7vF
“ഹാരി മഗ്വയ്ർക്കെതിരെയായിട്ട് ഇവിടെ ഒന്നുമില്ല.മഗ്വയ്ർ ഈ ഗ്രൂപ്പിന്റെ ഭാഗമല്ല എന്നത് ഞാൻ ഒരിക്കലും പറയില്ല.പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ സ്ഥാനത്തിനു വേണ്ടി പോരാടണം.അദ്ദേഹം വളരെ മികച്ച ഒരു സെന്റർ ബാക്ക് ആണ്.അദ്ദേഹത്തിന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹം ചെയ്യേണ്ടത് സ്വയം തെളിയിക്കുകയും ടീമിൽ സ്ഥാനം നേടിയെടുക്കുകയുമാണ് വേണ്ടത്.ഇതൊക്കെ അദ്ദേഹത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ കരുതുന്നു “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അദ്ദേഹത്തിന്റെ വിലയായി കൊണ്ട് 50 മില്യൻ പൗണ്ട് ആണ് യുണൈറ്റഡ് നിശ്ചയിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ വെസ്റ്റ് ഹാം നൽകിയ 20 മില്യൺ പൗണ്ടിന്റെ ഓഫർ അവർ നിരസിക്കുകയായിരുന്നു. പക്ഷേ വെസ്റ്റ് ഹാം ഇതിനേക്കാൾ വലിയ ഓഫർ നൽകാനുള്ള സാധ്യത കുറവാണ്.അതേസമയം ചെൽസി,ന്യൂകാസിൽ,ടോട്ടൻഹാം എന്നിവരൊക്കെ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതിൽ പുരോഗതി ഉണ്ടായിരുന്നില്ല.
The post മഗ്വയ്ർ വളരെ മികച്ചൊരു ഡിഫന്റർ :ഭാവി പറഞ്ഞ് ടെൻ ഹാഗ്! appeared first on Raf Talks.
https://ift.tt/PORrbUy from Raf Talks https://ift.tt/9UaMgmI
via IFTTT
0 comentários:
Post a Comment