വിഖ്യാത സ്പാനിഷ് താരം സെസ്ക് ഫാബ്രിഗസ് കളിക്കളത്തോട് വിടപറഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീളുന്ന കരിയറിനാണ് ഇന്നലെ ഫാബ്രിഗസ് വിരാമിട്ടത്. അവസാനം കളിച്ച ഇറ്റാലിയൻ ക്ലബ് കോമോയുടെ ബി ടീമിന്റെ പരിശീലകനായാണ് ഈ 36-കാരന്റെ പുതിയ ദൗത്യം.
വിഖ്യാതമായ ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്ന് വളർന്നുവന്ന താരമാണ് ഈ മിഡ്ഫീൽഡർ. എന്നാൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സനലിലൂടെയാണ് ഫാബ്രിഗസിന്റെ പ്രൊഫഷനൽ അരങ്ങേറ്റം. എട്ട് സീസൺ ആഴ്സനലിനായി കളിച്ചശേഷം 2011-ൽ ഫാബ്രിഗസ് ബാഴ്സലോണയിലേക്ക് കൂടുമാറി. മൂന്ന് സീസൺ ബാഴ്സയ്ക്കായി കളിച്ച ശേഷം 2014-ൽ ചെൽസിയിലൂടെ ഫാബ്രിഗസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചെത്തി.
രണ്ട് പ്രീമിയർ ലീഗും ഒരു എഫ്എ കപ്പും ചെൽസിക്കൊപ്പം നേടിയ ഫാബ്രിഗസ്, 2018-ൽ ഫ്രഞ്ച് ക്ലബ് മൊണോക്കോയിലേക്ക് കൂടുമാറി. പിന്നീട് കഴിഞ്ഞ സീസണിലാണ് തികച്ചും അപ്രീതീക്ഷിതമായി ഫാബ്രിഗസ്, ഇറ്റലിയിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന കോമോയിലെത്തിയത്. 17 മത്സരങ്ങൾ കോമോയ്ക്കായി കളിച്ചശേഷമാണ് വിരമിക്കൽ പ്രഖ്യാപനവും പുതിയ ദൗത്യമേറ്റെടുക്കലും.
സ്പെയിൻ ദേശീയ ടീമിന്റെ സുവർണതലമുറയിലെ പ്രധാനിയാണ് ഫാബ്രിഗസ്. രണ്ട് യൂറോകപ്പും ഒരു ലോകകപ്പും സ്പെയിൻ നേടുമ്പോൾ ഫാബ്രിസിന്റെ പ്രകടനം നിർണായകമായിരുന്നു. ദേശീയ ടീമിനെ 110 തവണ പ്രതീനിധീകരിച്ച താരം കൂടിയാണ് ഫാബ്രിഗസ്.
The post ഫാബ്രിഗസ് കളമൊഴിഞ്ഞു; ഇനി പരിശീലകദൗത്യം appeared first on SPORTS MALAYALAM.
via IFTTT https://ift.tt/yP9K4Jr
0 comentários:
Post a Comment