മയാമിയെ പൂട്ടി നാഷ്‌വിൽ,MLS ൽ കാര്യങ്ങൾ എളുപ്പമല്ല!|VIRALSPORTSONLINE

അമേരിക്കൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിക്ക് സമനിലക്കുരുക്ക്.നാഷ്‌വിൽ എസ്സിയാണ് ഇന്റർ മയാമിയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും നിശ്ചിത സമയത്ത് ഗോളുകൾ ഒന്നും നേടാനാവാതെ പോവുകയായിരുന്നു.മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി മുഴുവൻ സമയവും കളിച്ചിരുന്നു.

ഇന്റർ മയാമി തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ മയാമിയെ ഗോളടിപ്പിക്കാതിരിക്കുന്നതിൽ നാഷ്‌വിൽ എസ്സി വിജയിക്കുകയായിരുന്നു.ലയണൽ മെസ്സി കളിച്ചതിനുശേഷം ആദ്യമായാണ് വിജയിക്കാതെ പോകുന്നത്. നേരത്തെ ലീഗ്സ് കപ്പിൽ സമനിലകൾ ഉണ്ടായിരുന്നുവെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഇന്റർ മയാമി വിജയിച്ചിരുന്നു.ഈ സമനില അമേരിക്കൻ ലീഗിൽ മയാമിക്ക് തിരിച്ചടി തന്നെയാണ്.

പ്ലേ ഓഫ് എത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് പരമാവധി പോയിന്റുകൾ ഇന്റർ മയാമി നേടേണ്ടതുണ്ട്. എന്നാൽ ഇന്ന് വിലപ്പെട്ട രണ്ടു പോയിന്റുകളാണ് നഷ്ടമാക്കി കളഞ്ഞത്. അടുത്ത മത്സരത്തിൽ LAFC യാണ് മയാമിയുടെ.22 പോയിന്റ് മാത്രമുള്ള മയാമി ഇപ്പോൾ പതിനാലാം സ്ഥാനത്താണ്

The post മയാമിയെ പൂട്ടി നാഷ്‌വിൽ,MLS ൽ കാര്യങ്ങൾ എളുപ്പമല്ല! appeared first on Raf Talks.



from Raf Talks https://ift.tt/YpA6QfD
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: