എനിക്ക് ഗോളടിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല, കൂടുതൽ അറ്റാക്കിങ് താരങ്ങൾ വേണം: ബാഴ്സക്കെതിരെ വിമർശനവുമായി ലെവന്റോസ്ക്കി|VIRALSPORTSONLINE

കഴിഞ്ഞ ലാലിഗ മത്സരത്തിൽ വിയ്യാറയലിനെ പരാജയപ്പെടുത്താൻ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സക്ക് കഴിഞ്ഞിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്. ബാഴ്സയുടെ വിജയഗോൾ നേടിയത് റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു. പക്ഷേ അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ ഒരു തുടക്കം തന്നെയാണ് ലെവക്ക് ലഭിച്ചിട്ടുള്ളത്. പലപ്പോഴും ഗോളടിക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നുണ്ട്.

അതുകൊണ്ടുതന്നെ വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വരുന്നുണ്ട്.എന്നാൽ തനിക്ക് ഗോളടിക്കാനാവാത്തതിൽ അദ്ദേഹം ഇപ്പോൾ ബാഴ്സയെ വിമർശിച്ചിട്ടുണ്ട്. ക്ലബ്ബിൽ ഗോളടിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല എന്നും കൂടുതൽ അറ്റാക്കിങ് താരങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് അറ്റാക്കിങ് ഫുട്ബോൾ കളിക്കണം ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.സാവിയുടെ ശൈലിയെയാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ബാഴ്സയായതുകൊണ്ട് കേവലം വിജയം മാത്രമല്ല പ്രതീക്ഷിക്കുന്നത്, മറിച്ച് കൂടുതൽ അറ്റാക്കിങ് ഫുട്ബോളും പ്രതീക്ഷിക്കുന്നുണ്ട്.പക്ഷേ ഇപ്പോൾ അങ്ങനെയല്ല സംഭവിക്കുന്നത്.ഞങ്ങൾ മത്സരത്തിൽ കൂടുതൽ ഫൈറ്റ് ചെയ്യേണ്ടിയിരിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ടോറസും ഫാറ്റിയും വന്നപ്പോഴാണ് ഞങ്ങൾ കൂടുതൽ അറ്റാക്കിങ് ഫുട്ബോൾ കളിച്ചു തുടങ്ങിയത്.അപ്പോഴാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞത്.ചില സമയങ്ങളിൽ വേണ്ടത്ര അറ്റാക്കിങ് താരങ്ങൾ ഇല്ലാതെയാണ് ഞങ്ങൾ കളിക്കുന്നത്.അതുകൊണ്ടുതന്നെ എനിക്ക് വേണ്ടത്ര പിന്തുണ കിട്ടാറില്ല.

എന്റെ പരിചയസമ്പത്ത് വെച്ചുകൊണ്ട് എനിക്ക് ഗുണമുള്ളത് മാത്രമല്ല ഞാൻ ചെയ്യാറുള്ളത്, മറിച്ച് ടീമിനെ ഗുണമുള്ളത് കൂടി ഞാൻ ചെയ്യും. ഞാൻ രണ്ട് പ്രതിരോധനിര താരങ്ങളുടെ ഇടയിലാണെങ്കിൽ അവർക്ക് കാര്യങ്ങൾ എളുപ്പമാണ്.എനിക്ക് ഇവിടെ ഗോളടിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല.കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിങ്ങൾക്ക് അത് കാണാം.എന്നിലേക്ക് ബോളുകൾ എത്തുന്നില്ല. ഞാൻ തന്നെ അവസരങ്ങൾ ഉണ്ടാക്കിയെടുക്കേണ്ട അവസ്ഥ വരുന്നു ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ഏതായാലും ക്ലബ്ബിനെതിരെയുള്ള ഈ വിമർശനം ഒരുപക്ഷേ ബാഴ്സക്കും സാവിക്കും തലവേദന സൃഷ്ടിച്ചേക്കാം. തനിക്ക് അനുയോജ്യമായ ഒരു കളി രീതി ബാഴ്സ ഇപ്പോൾ കളിക്കുന്നില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.

The post എനിക്ക് ഗോളടിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല, കൂടുതൽ അറ്റാക്കിങ് താരങ്ങൾ വേണം: ബാഴ്സക്കെതിരെ വിമർശനവുമായി ലെവന്റോസ്ക്കി appeared first on Raf Talks.



from Raf Talks https://ift.tt/QBjIZ7i
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: