പരമ്പരാഗത ലഞ്ച് ഉപേക്ഷിച്ച് സെവിയ്യ, ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും കാണില്ലെന്ന് ബാഴ്സ.|VIRALSPORTSONLINE

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ സെവിയ്യയെ പരാജയപ്പെടുത്താൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സ വിജയിച്ചിരുന്നത്.സെവിയ്യ സൂപ്പർതാരമായ സെർജിയോ റാമോസിന്റെ ഓൺ ഗോളാണ് ബാഴ്സക്ക് ഈ വിജയം നേടിക്കൊടുത്തത്. ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം അരങ്ങേറിയിരുന്നത്.

മത്സരങ്ങൾക്ക് മുന്നേ പരമ്പരാഗതമായി ടീമുകളുടെയും അധികൃതർ ചേർന്നുകൊണ്ട് ലഞ്ച് കഴിക്കാറുണ്ട്. ബാഴ്സ സെവിയ്യ അധികൃതരെ ലഞ്ചിനുവേണ്ടി ക്ഷണിച്ചിരുന്നു.എന്നാൽ അവർ ആ ക്ഷണം നിരസിക്കുകയായിരുന്നു.മാത്രമല്ല അവർ ബാഴ്സക്കെതിരെ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തു. അതായത് നെഗ്രയ്ര കേസിൽ എഫ്സി ബാഴ്സലോണക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.അതുകൊണ്ടുതന്നെയായിരുന്നു ഇവർ ബാഴ്സക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നത്. എഫ്സി ബാഴ്സലോണയുടെ ഒരിക്കലും സഹകരിക്കാനാവില്ല എന്നായിരുന്നു സെവിയ്യ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിരുന്നത്.

ഇത് പിന്നീട് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു.ഇതേ തുടർന്ന് എഫ്സി ബാഴ്സലോണയും ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.സെവിയ്യ ചെയ്ത പ്രവർത്തി തീർത്തും അന്യായമാണെന്നും ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നുമാണ് ബാഴ്സലോണ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്. മാത്രമല്ല സെവിയ്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടുകൂടി ക്ലബ്ബ് അവസാനിപ്പിച്ചുവെന്നും ബാഴ്സലോണ അറിയിച്ചിട്ടുണ്ട്. രണ്ട് ടീമുകളും തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഏതായാലും നെഗ്രയ്ര കേസിൽ ഇപ്പോൾ എഫ്സി ബാഴ്സലോണക്ക് കാര്യങ്ങൾ കൂടുതൽ പ്രതികൂലമാവുകയാണ്.ഒരുപക്ഷേ അവർക്ക് ശിക്ഷ നടപടികൾ നേരിടേണ്ടി വന്നേക്കാം. അതേസമയം ഇന്നലത്തെ ലീഗ് മത്സരത്തിൽ വിജയിച്ചതോടുകൂടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്.ഇനി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർട്ടോയാണ് അവരുടെ എതിരാളികൾ.

The post പരമ്പരാഗത ലഞ്ച് ഉപേക്ഷിച്ച് സെവിയ്യ, ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും കാണില്ലെന്ന് ബാഴ്സ. appeared first on Raf Talks.



from Raf Talks https://ift.tt/datCKMS
via IFTTT

About ANAS EBRAHIM

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.

0 comentários: