ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിട്ടുണ്ട്. രണ്ട് ഗോളുകൾക്കാണ് വോൾവ്സ് സിറ്റിയെ അട്ടിമറിച്ചത്.ഡയസിന്റെ ഓൺ ഗോളും ഹ്വങ്ങിന്റെ ഗോളുമാണ് വോൾവ്സിന് ലീഡ് നേടിക്കൊടുത്തത്. സിറ്റിയുടെ ഏക ഗോൾ ഹൂലിയൻ ആൽവരസ് ഫ്രീകിക്കിലൂടെ നേടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും പരാജയപ്പെട്ടിട്ടുണ്ട്. എതിരല്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റൽ പാലസ് അവരെ തോൽപ്പിച്ചത്.ആന്റെഴ്സന്റെ ഗോളാണ് അവർക്ക് വിജയം നേടിക്കൊടുത്തത്. മറ്റൊരു വമ്പൻമാരായ ലിവർപൂളും തോൽവി അറിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം അവരെ പരാജയപ്പെടുത്തിയത്.സണ്ണിന്റെ ഗോളും മാറ്റിപിന്റെ ഓൺ ഗോളുമാണ് ടോട്ടൻഹാമിന് വിജയം സമ്മാനിച്ചത്.
ജോട്ട,ജോനസ് എന്നിവർ ലിവർപൂൾ നിരയിൽ റെഡ് കാർഡ് കണ്ടിരുന്നു. അതേസമയം ഇന്നലത്തെ മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ സിറ്റി ഒന്നാമതും ടോട്ടൻഹാം രണ്ടാം സ്ഥാനത്തുമാണ്.ആഴ്സണൽ മൂന്നാം സ്ഥാനത്തും ലിവർപൂൾ നാലാം സ്ഥാനത്തും വരുന്നു. യുണൈറ്റഡ് പത്താം സ്ഥാനത്തും ചെൽസി പതിനഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.
UNREAL assist by Jude Bellingham to Joselu
— ESPN FC (@ESPNFC) September 30, 2023pic.twitter.com/1mlVSxZ23E
അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമി കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്.ന്യൂയോർക്ക് എഫ്സിയോട് സമനില വഴങ്ങുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ജോസഫ് മാർട്ടിനസ് നേടിയ ഗോളാണ് മയാമിക്ക് സമനില നേടിക്കൊടുത്തത്.മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് മികച്ച ഫോമിൽ കളിക്കുന്ന ജിറോണയെ തോൽപ്പിച്ചിട്ടുണ്ട്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വിജയം.ഹൊസേലു,ബെല്ലിങ്‌ഹാം,ചുവാമെനി എന്നിവരായിരുന്നു ഗോളുകൾ നേടിയിരുന്നത്.ഇതോടുകൂടി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി അവസാന സ്ഥാനക്കാരോട് ഇന്നലെ ഗോൾ രഹിത സമനില വഴങ്ങുകയും ചെയ്തു.
The post കഷ്ടിച്ച് രക്ഷപ്പെട്ട് മയാമി,സിറ്റി,യുണൈറ്റഡ്, ലിവർപൂൾ എന്നിവർക്ക് തോൽവി,റയൽ ഒന്നാമത്. appeared first on Raf Talks.
https://ift.tt/UJWPnCS class="ad-hm-slot"> from Raf Talks https://ift.tt/jvKQ5yp
via IFTTT

0 comentários:
Post a Comment