പ്രതീക്ഷകളൊന്നും തെറ്റിയില്ല, ലയണൽ മെസ്സി ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തിന്റെ രാജാവായി കൊണ്ട് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ലയണൽ മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. ഫുട്ബോൾ ലോകത്തെ ഒട്ടേറെ സൂപ്പർതാരങ്ങളെ മറികടന്നു കൊണ്ടാണ് മെസ്സി ഈയൊരു നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത്.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരവും മെസ്സിയാണ്. എട്ടാംതവണയാണ് മെസ്സി ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കുന്നത്. ഇനി ഈ അടുത്ത കാലത്തൊന്നും ഈ റെക്കോർഡ് തകരില്ല എന്നത് ഉറപ്പിച്ച് പറയാൻ സാധിക്കും. അസാധ്യമായ ഒരു നേട്ടത്തിലേക്ക് തന്നെയാണ് മെസ്സി ഇപ്പോൾ എത്തിയിരിക്കുന്നത്.
Messi is infinity. pic.twitter.com/F4vLEAUcCk
— Wouva (@Wouva10) October 30, 2023
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് കിലിയൻ എംബപ്പേ ഇടം കണ്ടെത്തി. നാലാമത് ഡി ബ്രൂയിനയും അഞ്ചാമത് റോഡ്രിയുമാണ് വന്നത്.ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമാണ് നമുക്ക് കാണാനാവുക. ഏതായാലും അർഹിച്ച ഒരു അവാർഡ് തന്നെയാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.
The post ദി റിയൽ ഗോട്ട്…! എട്ടാമതും ബാലൺ ഡി’ഓർ സ്വന്തമാക്കി ലിയോ മെസ്സി. appeared first on Raf Talks.
https://ift.tt/FMKlhZW class="ad-hm-slot"> from Raf Talks https://ift.tt/hiCm0WF
via IFTTT
0 comentários:
Post a Comment